കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റി ബില്‍ഡ് കേരള: ജില്ലയിലെ 687 വീടുകളില്‍ 545 വീടുകളുടേയും പണി പൂര്‍ത്തീകരിച്ചു: ജില്ലാ കളക്ടര്‍

Google Oneindia Malayalam News

പത്തനംതിട്ട: റി ബില്‍ഡ് കേരളയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 687 വീടുകളില്‍ 545 വീടുകളുടേയും പണി പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. റി ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

കമ്മീഷന് പുറമെ സ്വപ്നയ്ക്ക് ഐ ഫോണുകളും നല്‍കി; ഒരു ഫോണ്‍ രമേശ് ചെന്നിത്തലയ്ക്കെന്നും യുണിടാക് ഉടമകമ്മീഷന് പുറമെ സ്വപ്നയ്ക്ക് ഐ ഫോണുകളും നല്‍കി; ഒരു ഫോണ്‍ രമേശ് ചെന്നിത്തലയ്ക്കെന്നും യുണിടാക് ഉടമ

ഈ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 687 വീടുകളാണ് നിര്‍മിക്കുക. മൂന്നു ഘട്ടങ്ങളിലായി 545 വീടുകള്‍ ഇതിനോടകംതന്നെ ജില്ലയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ പണി വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. പണി ആരംഭിക്കാത്ത 28 വീടുകളുടെ പണി ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

pathanamthitt

അടൂര്‍, തിരുവല്ല, റാന്നി, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി എന്നീ താലൂക്ക് തലങ്ങളിലായാണു പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പണി പൂര്‍ത്തിയാക്കാനുള്ള വീടുകളുടെ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.
ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, തഹസീല്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍, ജൂനിയര്‍ സുപ്രണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജോസ് കെ മാണിക്ക് കടുംവെട്ട് ; ഉപാധികൾ തള്ളി മാണി സി കാപ്പൻ ,ജോസിന്റെ മുന്നണി പ്രവേശം ആശങ്കയിൽജോസ് കെ മാണിക്ക് കടുംവെട്ട് ; ഉപാധികൾ തള്ളി മാണി സി കാപ്പൻ ,ജോസിന്റെ മുന്നണി പ്രവേശം ആശങ്കയിൽ

English summary
Rebuild Kerala: Out of 687 houses in the district, 545 houses Work completed: District Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X