കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജിത് കുമാര്‍ പോലീസ് കസ്റ്റഡിയില്‍; പോലീസ് പിടികൂടിയത് ആറ്റിങ്ങലിലെ വീട്ടില്‍ വച്ച്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥി ആയിരുന്ന ഡോ രജിത് കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.

Recommended Video

cmsvideo
രജിത് കുമാര്‍ കസ്റ്റഡിയില്‍ | Oneindia Malayalam

ബിഗ് ബോസ് മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ചെന്നൈയില്‍ നിന്ന് വിമാന മാര്‍ഗ്ഗം ആയിരുന്നു രജിത് കൊച്ചിയില്‍ എത്തിയത്. രജിത്തിനെ സ്വീകരിക്കാന്‍ നൂറ് കണക്കിന് ആരാധകര്‍ ആയിരുന്നു വിമാനത്താവളത്തിന് മുന്നില്‍ കാത്ത് നിന്നിരുന്നത്.

രജിത് കുമാറിനെ പൊങ്കാലയിടുന്നവരേ... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേ! എന്തിനും ഒരു പരിധിയില്ലേരജിത് കുമാറിനെ പൊങ്കാലയിടുന്നവരേ... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേ! എന്തിനും ഒരു പരിധിയില്ലേ

നിര്‍ദ്ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നെടുമ്പാശേരി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. രജിത്തിനെ നെടുമ്പാശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കും. വിശദാംശങ്ങൾ...

നെടുമ്പാശേരി വിമാനത്താവളം

നെടുമ്പാശേരി വിമാനത്താവളം

മാര്‍ച്ച് 15 ന് രാത്രിയോടെ ആണ് രജിത് കുമാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. നൂറ് കണക്കിന് ആളുകള്‍ ആയിരുന്നു വിമാനത്താവളത്തിന് പുറത്ത് രജിത്തിനെ കാത്ത് നിന്നിരുന്നത്. അവരുടെ ഇടയിലൂടെ ആഘോഷത്തോടെയാണ് രജിത് പുറത്ത് വന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയിരുന്നു.

നിയന്ത്രണങ്ങള്‍ ലംഘിച്ച്

നിയന്ത്രണങ്ങള്‍ ലംഘിച്ച്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും വിമാനത്താവള പരിസരിച്ചത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ടായിരുന്നു സ്വീകരണം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മറികടന്നാണ് താന്‍ ആരാധകര്‍ക്കിടയിലൂടെ വന്നത് എന്ന് രജിത് അവകാശപ്പെടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് പുറത്ത് വച്ച് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരെ അഭിസംബോധന ചെയ്യുകയും ചെയ്തു.

75 പേര്‍ക്കെതിരെ കേസ്

75 പേര്‍ക്കെതിരെ കേസ്

നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് സ്വീകരണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ 75 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. അതില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പേരറിയാവുന്നവരും കണ്ടാല്‍ അറിയാവുന്നവരും ആയിട്ടുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

രജിത് ഒളിവില്‍ പോയി?

രജിത് ഒളിവില്‍ പോയി?

ഇത്രയും പേര്‍ അറസ്റ്റിലായിട്ടും രജിത് കുമാറിനെ പിടികൂടാന്‍ പോലീസിന് കഴിയാതിരുന്നത് വലിയ വിവാദമായിരുന്നു. രജിത് കുമാര്‍ ഒളിവില്‍ പോയി എന്നായിരുന്നു പോലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം മന്ത്രി സുനില്‍ കുമാറും ഇത്തരത്തില്‍ തന്നെ ആയിരുന്നു പ്രതികരിച്ചിരുന്നത്. എന്തായാലും ഇപ്പോള്‍ രജിത് കുമാര്‍ പോലീസിന്റെ പിടിയില്‍ ആയിരിക്കുകയാണ്.

ആറ്റിങ്ങലിലെ വീട്ടില്‍

ആറ്റിങ്ങലിലെ വീട്ടില്‍

കൊച്ചിയില്‍ നിന്ന് രജിത് കുമാര്‍ നേരെ തിരുവനന്തപുരത്തേക്ക് പോയി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞതിനെ തുടര്‍ന്നായിരിക്കണം ഇത്. എന്തായാലും അറസ്റ്റ് വാര്‍ത്തകള്‍ കൂടി പുറത്ത് വന്നപ്പോള്‍ രജിത് കുമാര്‍ എപ്പോള്‍ പിടിയിലാകും എന്നത് മാത്രമായി ചോദ്യം.

വലിയ വിമര്‍ശനം

വലിയ വിമര്‍ശനം

രജിത് കുമാറിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. മന്ത്രിമാരായ ജി സുധാകരനും കടകംപള്ളി സുരേന്ദ്രനും ഫേസ്ബുക്കില്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മലയാളികളെ ആകെ നാണം കെടുത്തിയ സംഭവം എന്നായിരുന്നു ഇതിനെ അവര്‍ വിശേഷിപ്പിച്ചത്. ഓരോ മലയാളിയേയും നാണം കെടുത്തുന്ന സംഭവം എന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസും വിമര്‍ശിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വീകരണം നടത്തിയ സംഭവത്തില്‍ കേസ് എടുക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ജില്ലാ കളക്ടര്‍ ആയിരുന്നു.

രജിത് ആര്‍മിയുടെ പേരില്‍

രജിത് ആര്‍മിയുടെ പേരില്‍

രജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നടത്തിയത് എന്നാണ് പോലീസ് വിലയിരുത്തുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് രജിത് തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. രജിത് കുമാറിന്റെ ആരാധകര്‍ 'രജിത് ആര്‍മി' എന്ന പേരിലാണ് അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ രജിത് ആര്‍മിയുടെ ഇടപെടലുകളും ഏറെ വിമര്‍ശന വിധേയം ആയിരുന്നു.

പുറത്താക്കപ്പെട്ടത്

പുറത്താക്കപ്പെട്ടത്

ബിഗ് ബോസ് മലയാളം സീസണ്‍ 2 ല്‍ ഏറ്റവും അധികം ആരാധകരുണ്ടായിരുന്നത് രജിത് കുമാറിന് ആയിരുന്നു. എന്നാല്‍ പരിപാടിയുടെ ഭാഗമായുള്ള പ്രതിവാര ടാസ്‌കില്‍ സഹ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ രജിത് പുറത്താവുകയായിരുന്നു. ആദ്യം രജിത്തിനെ താത്കാലികമായി പുറത്താക്കി. ഒടുവില്‍ ആക്രമണത്തിന് ഇരയായ രേഷ്മയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുകയായിരുന്നു.

വിവാദ നായകന്‍

വിവാദ നായകന്‍

രജിത് കുമാര്‍ നേരത്തേ തന്നെ വിവാദ നായകന്‍ ആണ്. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കരുത് എന്നും കായിക മത്സരങ്ങളില്‍ പങ്കെടുക്കരുത് എന്നും രജിത് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരേയും അധിക്ഷേപിച്ച് സംസാരിച്ചിരുന്നു.

എന്നാലും സോഷ്യല്‍ മീഡിയയിലും അല്ലാതേയും വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ രജിത് കുമാറിന് ബിഗ് ബോസിലൂടെ സാധിച്ചിരുന്നു.

മുളക് തേച്ച സംഭവത്തില്‍

മുളക് തേച്ച സംഭവത്തില്‍

ബിഗ് ബോസ് ഹൗസില്‍ വച്ച് സഹ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ രജിക് കുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു. പരിപാടിയ്ക്കിടെ ആണെങ്കിലും രജിത് ചെയ്തത് ക്രിമിനല്‍ കുറ്റം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിമാനത്താവളത്തിലെ സ്വീകരത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത രജിത്തിനെതിരെ മുളക് തേച്ച സംഭവത്തിലും കേസ് എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!

English summary
Reception at Nedumbassery Airport: Police takes Rajith Kumar under Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X