ഏറെ കാലത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് ശേഷം ഭരണ സമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി

  • Posted By:
Subscribe to Oneindia Malayalam

വടകര: ഏറെ കാലത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് ശേഷം വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനും,ഭരണ സമിതി അംഗങ്ങൾക്കും സ്റ്റാഫ് കൗൺസിൽ സ്വീകരണം നൽകി.

ബാങ്ക് സെക്രട്ടറി എ.പി.വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പുതുതായി തെരഞ്ഞെടുക്കപെട്ട പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർക്ക് സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ ഏ.കെ.അഗസ്റ്റി ഉപഹാരം സമർപ്പിച്ചു.

kozhikode

റൂറൽ ബാങ്ക് ഭരണസമിതി അംഗങ്ങൾക്ക് ജീവനക്കാർ നൽകിയ സ്വീകരണത്തിൽ പ്രസിഡണ്ട് സി.ഭാസ്കരൻ പ്രസംഗിക്കുന്നു.

മത്സര വിജയികൾക്ക് വൈസ് പ്രസിഡണ്ട് ഏ.ടി.ശ്രീധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.സോമൻ മുതുവന,കെ.പി.സജിത്ത്,ഓ.വി.ചന്ദ്രൻ,ടി.കെ.ഷാജി,കെ.പി.പ്രദീപ്കുമാർ,എം.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

വിടി ബൽറാമിന്റേത് വെറും നാക്ക് പിഴ;അതിനെന്തിന് മാപ്പ് പറയണം,ചരിത്രത്തിലില്ലാത്തതൊന്നും പറഞ്ഞിട്ടില്ല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Reception for administrative committee members

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്