സക്കീര്‍ ഹുസൈനെ പൂമാലയിട്ടാനയിച്ച് പ്രവര്‍ത്തകര്‍, ഇനിയുള്ള കളി കാത്തിരുന്ന് കാണാം
ജയിലിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ സി പി ഐ എം നേതാവ് സക്കീർ ഹുസൈന് സ്വീകരണം. അണികളും നേതാക്കളും അടങ്ങുന്ന സംഘം ജയിലിന് പുറത്ത് സക്കീർ ഹുസൈനെ മാലയിട്ട് സ്വീകരിച്ചു
ജാമ്യം നേടി ജയില്‍ മോചിതനായ സി പി എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ജയിലിന് മുന്നിൽ പ്രവര്‍ത്തകരുടെ സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേരാണ് സക്കീര്‍ ഹുസൈനെ സ്വീകരിക്കാനെത്തിയിരുന്നത്.
അമ്പതോളം സി പി എം പ്രവര്‍ത്തകരുടെ സംഘം സക്കീര്‍ ഹുസൈനെ മാലയിട്ട് സ്വീകരിച്ചു.ഇന്നലെ വൈകിട്ടോടെയാണ് സക്കീര്‍ ഹുസൈന്‍ എറണാകുളം ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ഉച്ചയോടെ തന്നെ സക്കീര്‍ ഹുസൈന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.ഉപാധികളോടെയാണ് ജാമ്യം. എന്നാല്‍ ജാമ്യ ഉത്തരവ് എത്താന്‍ വൈകിയതിനാല്‍ വൈകിട്ടോടെ മാത്രമേ സക്കീര്‍ ഹുസൈന് പുറത്തിറങ്ങാനായുള്ളൂ.

സക്കീര്‍ ഹുസൈനെ സ്വീകരിക്കാന്‍ ജില്ലാ ജയിലിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രമുഖ നേതാക്കളും എത്തിയിരുന്നു. സി പി ഐ എം നേതാവ് കാരായി രാജന്‍, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്നിവരാണ് ക്രിമിനല്‍ കേസില്‍ അകത്തായ നേതാവിനെ മാലയിട്ട് സ്വീകരിക്കാന്‍ എത്തിയിരുന്നത്.

സക്കീര്‍ ഹുസൈന്‍ വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ രണ്ട് നിലപാടാണ് ഉള്ളതെന്നാണ് ഈ സ്വീകരണമടക്കം അടുത്തിടെ ഈ വിഷയത്തില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അയഞ്ഞ നിലപാടാണ് എടുത്തതെന്നത് ശ്രദ്ധേയം. നടപടിയെടുത്തുവെന്ന് പാർട്ടിനേതൃത്വം അവകാശ വാദം മുഴക്കുമ്പോഴും സക്കീർ ഹുസൈനെ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തിയതിന് ശേഷമാണ്എന്നതാണ് വാസ്തവം.

വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് സി പി എം കളമശ്ശേരി സെക്രട്ടറി സ്ഥാനത്തിരിക്കെ സക്കീര്‍ ഹുസൈന്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് പാര്‍ട്ടിക്കകത്ത് തന്നെ ഈ വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. സക്കീര്‍ ഹുസൈനെതിരായ നിലപാടെടുക്കാന്‍ പാര്‍ട്ടി വൈകുന്നതും പ്രതിഷേധ സ്വരങ്ങള്‍ക്ക് വഴിവെച്ചു.

ക്രിമിനല്‍ കേസിൽപ്പെട്ട നേതാവ് പാർട്ടിയിൽ തുടരുന്നതിനെതിരെ സി പി എം നേതൃത്വം ഏറെ പഴികേട്ടു. ഇതേത്തുടര്‍ന്നാണ് വൈകിയെങ്കിലും കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്. സി പി ഐം എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പേരും ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു.

ഏറെ വിവാദങ്ങൾ ഉയർത്തിയ കേസായിരുന്നു സക്കീർ ഹുസൈന്‍റേത്. ഒളിവിലായ സമയത്ത് പാർട്ടി ഓഫീസിൽ വന്നതടക്കം പാർട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കി. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ സി പി എം നിലപാടുകൾ നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് സക്കീർ ഹുസൈന് ജയിലിൽ
നിന്നിറങ്ങവേ പാർട്ടിയിലെ ഒരു വിഭാഗം സ്വീകരണം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇനിയങ്ങോട്ട് സക്കീർ ഹുസൈൻ വിഷയത്തിൽ സി പി എം സ്വീകരിക്കാൻ പോകുന്നതും ഈ മട്ടിലുള്ള നിലപാടുകളാവുമോ എന്നതാണ് കണ്ടറിയേണ്ടത്. .












Click it and Unblock the Notifications