'ഇത് അഗ്രഹാരം'; വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ: വിമര്‍ശനം
ഒരു ഇടവേളയ്ക്കു ശേഷം റാപ്പര്‍ വേടന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. യുവതലമുറയെ വലിയ തോതില്‍ സ്വാധീനിക്കുന്ന മലയാളം റാപ്പ് സംഗീതത്തിന്റെ വക്താവാണ് വേടന്‍. ജാതി വിവേചനത്തിനെതിരെയാണ് വേടന്‍ തന്റെ പാട്ടുകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അടുത്തിടെ പുലിപ്പല്ല് കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് ഉള്‍പ്പെടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ നീക്കം നടക്കുകയാണ്. വൈസ് ചാന്‍സിലര്‍ നിയോഗിച്ച വിദഗ്ധസമിതി വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വേടന്റെ മാത്രമല്ല ഗായികയായ
ഗൗരി ലക്ഷ്മിയുടെ പാട്ടും ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി

ഇപ്പോഴിതാ സര്‍വകലാശാലയുടെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത് അധ്യാപകനും എഴുത്തുകാരനുമായ ഡോ എകെ വാസുവാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വേടനും വേണ്ട
ഡോ.T .S ശ്യാംകുമാറും വേണ്ട
ഇത് അഗ്രഹാരമാണ്...
വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല മലയാളം സിലബസിൽ ഉൾപ്പെടുത്തിയതും ഇപ്പോൾ ചില മുട്ടാപ്പോക്കുകൾ പറഞ്ഞു് ഒഴിവാക്കുതും മനസ്സിലാക്കുന്നു.
പണ്ട് റേഡിയോയിൽ ഉണ്ടായിരുന്ന കൗതുക വാർത്തയെ ഓർമ്മിപ്പിക്കുക മാത്രമാണ് ഇത്തരം വ്യവഹാരങ്ങൾ ചെയ്തിട്ടുള്ളത്.
ഈ ഒരു കൗതുക വാർത്ത എന്നതിൽകവിഞ്ഞ് വേടൻ ഉയർത്തിയ ബഹുസ്വരതയുടെ രാഷ്ട്രീയത്തിനോ ദളിത് /അംബേദ്കറൈറ്റ് രാഷ്ട്രീയത്തിനോ ഇതൊന്നുംകാര്യമായ പ്രഹരം ഏൽപ്പിക്കുന്നില്ല.
കാരണം യൂണിവേഴ്സിറ്റിയിൽ നിന്നും സമൂഹത്തിലേക്ക് വരുന്നതല്ല, സമൂഹത്തിൽ നിന്നും യൂണിവേഴ്സിറ്റിയിലേക്ക് ചെന്നതാണ് വേടന്റെ പാട്ട്.
പ്രൈമറി മുതൽ റിസർച്ച് വരെയുള്ള കാലഘട്ടങ്ങളിൽ പലതരം സിലബസുകളിൽ ഞാൻ നിരവധി ആളുകളെ പഠിച്ചിട്ടുണ്ട്. അവരിൽ
80% എഴുത്തുകാരും അവരുടെ കൃതികളും സിലബസിന് പുറത്ത് യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ല.
ഒരു ജാതിവാൽ ഉള്ളതുകൊണ്ടും
എഴുത്താളന്റെ ചാർച്ചക്കാർ കമ്മറ്റിയിൽ ഉള്ളതുകൊണ്ടുമെല്ലാം നേർച്ചപോലെ അതെല്ലാം സിലബസിൽ ഉൾപ്പെട്ടു എന്നേ പറയേണ്ടതുള്ളൂ.
ഒരു സിലബസിലും ഉൾപ്പെടാതിരുന്നിട്ടും രണ്ടുമൂന്നു തലമുറകൾ
പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ ഏറ്റുപാടി. അതിപ്പോഴും സമൂഹത്തിൽ ജീവനോടെയിരിക്കുന്നു. പാട്ടിൻറെ നിലനിൽപ്പിന് സിലബസ് എന്ന അഗ്രഹാരക്കെട്ട് ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.
സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടുപോലും കാലിക്കറ്റ് സർവകലാശാല സംസ്കൃത പണ്ഡിതനായ ഡോ. T S ശ്യാംകുമാറിന് അവിടെ നിയമനം നൽകിയില്ല എന്ന കാര്യം ഇവിടെ നിലനിൽക്കുന്നുണ്ട്.
കാലിക്കറ്റ്സർവ്വകലാശാല പലവട്ടം അധ്യാപക നിയമനങ്ങളിൽ സംവരണം അട്ടിമറിച്ച കാര്യം കേരളത്തിലെ പരമോന്നത നിയമപീഠം വെളിപ്പെടുത്തിയിട്ടുമുണ്ട്.
ചില വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് സാമൂഹികമായി ഒഴിവാക്കുന്നതിന്റെ പേരാണ് ജാതീയത .
ഡോ. T S ശ്യംകുമാർ അധ്യാപക നിയമനത്തിൽ ഉൾപ്പെടാതിരിക്കുന്നതിനും,
വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടാതിരിക്കുന്നതിനും ചാണക്യ തന്ത്രങ്ങൾ പയറ്റുന്നത് ഇന്ന് എല്ലാവർക്കും വ്യക്തമാവുന്ന കാര്യമാണ്.
ഉത്തരാധുനിക കാലത്തുപോലും ഒരു സർവ്വകലാശാല നിലനിർത്തുന്ന ജാതിവെറിക്ക് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ല.
ജാതീയമായ ഒഴിവാക്കലുകൾക്കെതിരെ ജാഗ്രതയോടെയിരിക്കാൻ ഒരു ജനതയെ ഓർമ്മപ്പെടുത്തുന്നതാണ് ഇത്തരത്തിൽ വന്നുവീഴുന്ന ഓരോരോ പ്രഹരങ്ങളും ........
ജയ് ഭീം എന്ന മുദ്രാവാക്യം കൂടുതൽ മുഴങ്ങേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലും .......
[വാൽക്കഷണം,
പ്ലസ് ടു കഴിഞ്ഞ ഏതെങ്കിലും വിദ്യാർത്ഥിയോടു ചോദിച്ചാൽ ആ കുട്ടി ഏതെങ്കിലും സർവ്വകലാശാലയിലെ BA സിലബസ് ചേർന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർ വളരെ കുറഞ്ഞ കാലമാണിത്. അതൊക്കെ ചില അമ്മാവന്മാരുടെ തൊഴിലുറപ്പ് പദ്ധതിയാണെന്നാണ് ആ കുട്ടികൾ പറയുന്നത്. ഇറ്റലിക്കും ജർമ്മനിക്കുമൊന്നും പോകാൻ പണമില്ലാത്ത ചില കുട്ടികൾ അവിടെ വന്നു കൂടുന്നതു കൊണ്ട് അതൊക്കെയങ്ങ് നടന്നുപോകുന്നുവെന്നേയുള്ളൂ. അതുകൊണ്ടുതന്നെ ഈ BA മലയാളം സിലബസ് വലിയ കാനാൻദേശമൊന്നുമല്ല.
വേടന്റെ രാഷ്ട്രീയസംഗീത ഇടപെടലുകൾ ലോകോത്തര സർവകലാശാലകൾ പഠിപ്പിക്കുന്നത് ഇനി നമ്മൾ കാണാനിരിക്കുന്നതേയുള്ളൂ ]
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications