അവതാരകയെ കടന്ന് പിടിച്ച ഹൈടെക് സെല്‍ എസിപിയെ ചുമതലയില്‍ നിന്ന് മാറ്റി...
തിരുവനന്തപുരം: സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാറിനിടെ അവതാരകയെ കടന്ന് പിടിച്ച ഹൈടെക്ക് സെല്‍ എസിപിയെ ചുമതലയില്‍ നിന്ന് മാറ്റി.
ഹൈടെക് സെല്‍ ഡിവൈഎസ്പി വിനയകുമാരന്‍ നായര്‍ക്കെതിരെയാണ് ആരോപണം. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐജി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വിശിഷ്ടവ്യക്തികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത സെമിനാറിനിടെയാണ് വിനയകുമാരന്‍ പരിപാടിയുടെ അവതാരകയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. കോളേജ് വിദ്യാര്‍ത്ഥിനിയായ അവതാരകയുടെ പരാതിയെതുടര്‍ന്നാണ് നടപടി.

കൊല്ലത്ത് നടന്ന സൈബര്‍ സുരക്ഷയെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനം കൊക്കൂണിന്റെ സമാപന സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പുറത്ത് വന്ന അവതാരകയെ ഇടനാഴിയില്‍വച്ച് വിനയകുമാരന്‍ നായര്‍ കയറിപ്പിടിക്കുകയായിരുന്നു.
Read Also: വിജിലന്‍സ് ചമഞ്ഞ് കൊള്ള നടത്തിയത് തീവ്രവാദ സംഘം? അബ്ദുല്‍ ഹാലിം ലക്ഷറെ തൊയ്ബയിലെ പ്രധാനി...
കുതറി ഓടിയ പെണ്‍കുട്ടി സെമിനാറില്‍ പങ്കെടുക്കാനത്തിയ പോലീസ് ട്രയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി പ്രകാശിനോട് പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. വിനയകുമാരനെ അപ്പോള്‍ തന്നെ സെമിനാര്‍ നടക്കുന്നിടത്ത് നിന്നും പുറത്താക്കിയിരുന്നു.
പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ വിനയകുമാരനെതിരെയുള്ള നടപടി സസ്പന്‍ഷനില്‍ ഒതുങ്ങുമെന്ന് ആരോപണമുണ്ട്. പി പ്രകാശ് ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിനയകുമാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഐജിയോട് റിപ്പോര്‍ട്ട് തേടിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ വിനയകുമാരന്‍ കേസില്‍ നിന്ന് നിഷ്പ്രയാസം രക്ഷപ്പെടുമെന്നുറപ്പാണ്.
എന്തായാലും പോലീസ് സേനയ്ക്കാകെ നാണക്കേടായ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്തയറിഞ്ഞ് ഞെട്ടിയെന്നും സെമിനാറില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോട് സംഭവത്തെപ്പറ്റി ചോദിച്ചെന്നും പറയപ്പെടുന്നു. വിനയകുമാരനെ സസ്പന്‍ഡ് ചെയ്യണമെന്നാണ് ഐജി മനോജ് എബ്രഹാമും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications