പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെയുള്ള പരാമര്‍ശം; പിസി ജോര്‍ജിനെ ശാസിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പിസി ജോര്‍ജ് എം എല്‍ എയെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജ്‌സ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് പിസി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വനിത കമ്മിഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ അടക്കമുള്ളവരാണ് പിസി ജോര്‍ജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പിസി ജോര്‍ജിനെതിരായ പരാതി സഭയില്‍ വച്ചത്.

പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ എം എല്‍ എ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. എംഎല്‍എ അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കമ്മിറ്റി വിലയിരുത്തി. തുടര്‍ന്ന് എംഎല്‍എയെ ശാസിക്കാന്‍ ശൂപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications