''അവരോട് ക്ഷമിക്കുന്നു'', സോളാർ കേസിൽ ഇനിയൊരു അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. സോളാർ കേസിൽ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ടാൽ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആരെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ തന്നെയും അവരോട് ക്ഷമിച്ചതായി ചാണ്ടി ഉമ്മൻ 24 ന്യൂസിനോട് പറഞ്ഞു. '' സോളാറുമായി ബന്ധപ്പെട്ടതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. അതൊന്നും ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല. ഈ കേസിനായി ഇവിടുത്തെ പാവപ്പെട്ടവന്റെ ഒത്തിരി കാശ് ചെലവഴിച്ച് കഴിഞ്ഞു''.

ഒരന്വേഷണം നടന്നു. അതിന് ശേഷം രണ്ട് അന്വേഷണം വേറെയും നടന്നു. ഇനി ഒരു അന്വേഷണം കൂടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇത് ചെയ്യുന്നവരുമായി അനുരഞ്ജനത്തിനാണ് താല്‍പര്യം. തന്റെ പിതാവിനും അതായിരിക്കും താല്‍പര്യമെന്ന് വിശ്വസിക്കുന്നു. ആ പാതയാണ് മുന്നോട്ടുളളത്. ആരെങ്കിലും ഗൂഢാലോചന ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവരോട് തങ്ങള്‍ ക്ഷമിക്കുന്നു. കഴിഞ്ഞത് കഴിഞ്ഞു.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ല. രണ്ട് ആഭ്യന്തര മന്ത്രിമാര്‍ കത്ത് പുറത്ത് വരണം എന്ന് ആഗ്രഹിച്ചിരുന്നു എന്നുളള ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ ചാണ്ടി ഉമ്മന്‍ തളളി. തന്റെ പാര്‍ട്ടിയില്‍ നിന്ന് അങ്ങനെ ആരും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇനി കോടതി തീരുമാനിക്കട്ടെ. താന്‍ സാഹചര്യങ്ങളുമായി അനുരഞ്ജനത്തിലെത്തിക്കഴിഞ്ഞു.
തന്റെ പിതാവ് ഇപ്പോഴില്ല. ഇല്ലാത്ത ഒരു ആരോപണം ഉണ്ടാക്കി അതിന്റെ പുറത്ത് കോടാനുകോടി ചിലവഴിക്കാന്‍ താല്‍പര്യമില്ല. ഇതിനകം കോടികള്‍ ചെലവഴിച്ചു കഴിഞ്ഞതാണ്. കോണ്‍ഗ്രസിനകത്തും മുന്നണിക്കകത്തും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കിയാല്‍ അതിനെ അംഗീകരിക്കില്ല. സഭയുടെ ആദ്യ ദിവസം തന്നെ സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് തനിക്ക് നല്‍കിയ ആദരവായിട്ടാണ് കാണുന്നത്.
സത്യത്തെ കുറിച്ച് ചര്‍ച്ച നടക്കട്ടെ. സത്യം നാട്ടുകാര്‍ അറിയട്ടെ. ഒളിച്ച് വെക്കാനുളളവരാണ് മറ്റുളളവരെ ആക്ഷേപിക്കുന്നത്. വിഷയത്തില്‍ നിന്ന് വഴി തിരിച്ച് വിടാനുളള ശ്രമങ്ങളാണ് ഇതെല്ലാം എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications