Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരള ബസ്സിന്റെ ടിക്കറ്റിന് വൻ ഡിമാന്റ്; മണിക്കൂറുകൾക്കകം മുഴുവൻ ടിക്കറ്റും വിറ്റുതീർന്നു, ഇത് മിന്നിക്കും

തിരുവനന്തപുരം: കോഴിക്കോട് - ബെം​ഗളൂരു റൂട്ടിൽ സർവ്വീസ് തുടങ്ങാനിരിക്കുന്ന നവകേരള ബസ് ടിക്കറ്റ് വൻ ഡിമാന്റ്. ഞായറാഴ്ച മുതൽ ആണ് സർവീസ്. ബുധനാഴ്ച ബുക്കിം​ഗ് ആരംഭിച്ചപ്പോൾ മണിക്കൂറുകൾക്കകം ആണ് ആദ്യ സർവീസിന്റെ ടിക്കറ്റ് മുഴുവൻ വിറ്റ് പോയത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ​ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തർ സംസ്ഥാന സർവീസ് നടത്തുന്നത്.

ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം - കോഴിക്കോട് സർവസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂർ ടെർമിനലിൽ നിന്നുള്ള യാത്രക്കാരായത്. വഴിയിൽ നിന്നും യാത്രക്കാർ കയറി. എയർ കണ്ടീഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകൾ ആണുള്ളത്.

nava kerala

ഫുട് ബോർഡ് ഉപയോ​ഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക്ക് ലിഫ്റ്റുണ്ട്, ടെലിവിഷൻ, മ്യൂസ്ക് സിസ്റ്റം, മാെബൈൽ ചാർജർ എന്നീ സൗകര്യങ്ങളും ഉണ്ട്. ബസ്സിന്റെ നിറത്തിലും ബോഡിയിലും മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ ഡബിൾ സീറ്റാക്കി. യാത്രക്കാർക്ക് ല​ഗേജ് സൂക്ഷിക്കാനായി സൗകര്യമുണ്ട്. ‌

എല്ലാ ദിവസം പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11. 35 ന് ബെം​ഗളൂരുവിലെത്തും. പകൽ 2. 30 ന് ബെം​ഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 10. 5 ന് കോഴിക്കോട് എത്തും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ സി ബസ്സുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും ഉണ്ട്.

സംസ്ഥാന സർക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്നുവെന്നാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ബസ്സിന്റെ ബോഡി നിർമ്മിച്ച ബെം​ഗളൂരുവിലെ പ്രകാശ് ബസ് ബിൽഡിം​ഗ് കമ്പനയിലേക്ക് മാറ്റിയിരുന്നു.

ബസ്സിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ജനുവരിയിലാണ് ബസ് ബെം​​ഗളൂരുവിലേക്ക് കാെണ്ടുപോയത്. മൂന്ന് മാസത്തോളം ബസ് അവിടെ ഉണ്ടായിരുന്നു. അറ്റകുറ്റ പണികൾ കഴിഞ്ഞ് കെ എസ് ആർ ടി സിയുടെ പാപ്പനം കോട് സൻട്രൽ വർക്ക് ഷോപ്പിലേക്ക് ബസ്സ് എത്തിക്കുക ആയിരുന്നു. സ്റ്റേജ് കാര്യർ പെർമിറ്റിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ‌ ബസ്സിൽ വരുത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+