Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുതിക്കുന്നു; സര്‍വകാല റെക്കോഡിലേക്ക്, ഇനി വെറും അഞ്ച് രൂപ മാത്രം മതി, 25000ത്തിലേക്ക്

കൊച്ചി: മഞ്ഞലോഹത്തിന് വില കുത്തനെ വര്‍ധിക്കുന്നു. എല്ലാ റെക്കോഡുകളും തകര്‍ന്ന് മുന്നേറാനാണ് സാധ്യത. വിവാഹ സീസണ്‍ ആയതും ചില സാമ്പത്തിക ഘടകങ്ങളുമാണ് സ്വര്‍ണവില വന്‍തോതില്‍ ഉയരാന്‍ കാരണം. പവന് 25000ത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിലയില്‍ ഉയര്‍ച്ച മാത്രമാണ് പ്രകടമാകുന്നത്.

2019 പിറന്ന ശേഷം സ്വര്‍ണവില പിന്നോട്ട് പോയിട്ടില്ല. 800ഓളം രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ 17 ദിവസത്തിനിടെ ഉണ്ടായത്. ഇനി ഗ്രാമിന് അഞ്ച് രൂപ കൂടി വര്‍ധിച്ചാല്‍ എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണമെത്തും. വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. വിശദവിവരങ്ങള്‍....

ഗ്രാമിന് 3025 രൂപ

ഗ്രാമിന് 3025 രൂപ

സ്വര്‍ണവില ഗ്രാമിന് 3025 രൂപയാണ് വ്യാഴാഴ്ചത്തെ വില. പവന് 24200 രൂപയും. വിലയില്‍ സര്‍വകാല റെക്കോഡ് മറികടക്കാന്‍ ഗ്രാമിന് ഇനി അഞ്ചു രൂപ മാത്രം വര്‍ധിച്ചാല്‍ മതി. വിവാഹ സീസണ്‍ ആയതുകൊണ്ടാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുന്നതെന്നാണ് വിലയിരുത്തല്‍.

2012 നവംബറില്‍

2012 നവംബറില്‍

2012 നവംബറിലാണ് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്ന തോത് കുറവാണ്. പക്ഷേ ആഭ്യന്തര വിപണിയില്‍ വില വന്‍തോതിലാണ് ഉയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31 ഗ്രാം) സ്വര്‍ണത്തിന് 1289 ഡോളറാണ് വ്യാഴാഴ്ചത്തെ നിരക്ക്.

വിലയിലെ വൈരുദ്ധ്യം

വിലയിലെ വൈരുദ്ധ്യം

സ്വര്‍ണവില ഇതിന് മുമ്പ് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് 2012ലാണ്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1885 ഡോളറായിരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ വില 1289 ഡോളര്‍. പക്ഷേ ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന നിരക്കിലുമാണ്.

 വില ഉയരാന്‍ മറ്റൊരു കാരണം

വില ഉയരാന്‍ മറ്റൊരു കാരണം

സ്വര്‍ണ വില ആഭ്യന്തര വിപണിയില്‍ ഉയരാന്‍ മറ്റൊരു കാരണം രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 70-71 നിരക്കിലാണ്. 2012ല്‍ സ്വര്‍ണവില ഉയര്‍ന്ന അളവിലെത്തിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 55 ആയിരുന്നു.

ഇനിയും വില വര്‍ധിക്കും

ഇനിയും വില വര്‍ധിക്കും

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇനിയും ആഭ്യന്തര വിപണിയില്‍ വില ഉയരുമെന്നാണ് കരുതുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണത്തിന് വലിയ അളവിലുള്ള ആവശ്യക്കാരാണുള്ളത്. കഴിഞ്ഞ 17 ദിവസത്തിനിടെ പവന് 760 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ പവന് 25000 രൂപ ആകാന്‍ അധികനാള്‍ വേണ്ടിവരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+