'കുടിച്ച്' പൊളിച്ച് മലയാളികള്‍, ക്രിസ്മസിനും റെക്കോഡ് മദ്യവില്‍പന, ഒന്നാം സ്ഥാനത്താര്?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യ വില്‍പനയായിരുന്നു നടന്നത്. ഈ വര്‍ഷം ഡിസംബര്‍ 22, 23 തിയതികളില്‍ 84.04 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്‌ലെറ്റില്‍ ആണ് നടന്നത്. ഇത്തവണ ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,87,120 രൂപയുടെ മദ്യം വിറ്റു. ഇരിങ്ങാലക്കുട ( 62,31,140 രൂപ ), പവര്‍ഹൗസ് ഔട്ട്ലെറ്റ് ( 60,08,130 രൂപ ), നോര്‍ത്ത് പറവൂര്‍ ( 51,99,570 രൂപ ) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മദ്യ വില്‍പ്പന.

മദ്യ വില്‍പ്പനയില്‍ മുന്നില്‍ റം ആണ്. സാധാരണഗതിയില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കാറുള്ളത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ആയിരുന്നു. ഈ വര്‍ഷം ഓണത്തിനും റെക്കോഡ് മദ്യ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. ഉത്രാടദിനത്തില്‍ 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2022 ലെ 112 കോടി രൂപയുടെ റെക്കോഡാണ് ഇത്തവണ തിരുത്തിയത്.
ഓണത്തിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റതില്‍ ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ഓട്ട്‌ലെറ്റിനായിരുന്നു. ഇവിടെ 1.06 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ രണ്ടാമതുള്ള കൊല്ലം ആശ്രാമം ഔട്ട്ലെറ്റില്‍ 1.01 കോടിയുടെ മദ്യം വിറ്റതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓണക്കാലത്താകെ സംസ്ഥാനത്ത് 759 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. 2022 ല്‍ ഇത് 700 കോടി രൂപയുടെ മദ്യമായിരുന്നു.












Click it and Unblock the Notifications