Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപാലേട്ടന്‍റെ പശുവില്ല, ആമിനാത്തയുടെ കോഴിയില്ല';എസ്എസ്എൽസി ഫലത്തിന് പിന്നാലെ അബ്ദുറബ്ബിന്റെ പ്രതികരണം

തിരുവനന്തപുരം; എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പികെ അബ്ദുറബ്. യുഡിഎഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുകയും മന്ത്രിയെ ട്രോളുകയുമാണ് ഇടത് സൈബർ അനുകൂലികളുടെ പരിപാടിയെന്ന് അബ്ദുറബ് പറഞ്ഞു ഇത്തവണ വിജയശതമാനം കൂടിയത് മന്ത്രിയുടെ
കഴിവു കേടല്ലെന്നും വിദ്യാർത്ഥികളുടെ മിടുക്ക് കൊണ്ട് തന്നെയാണെന്നും അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർത്ഥികളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസിക്ക് റെക്കോഡ് വിജയമാണ് രേഖപ്പെടുത്തിയത്. 99.47% പേരും ഉപരിപഠന യോഗ്യത നേടിയിരുന്നു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

PK Abdurub

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

SSLC വിജയശതമാനം 99.47
ഗോപാലേട്ടൻ്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%

Recommended Video

cmsvideo
    ഞങ്ങള്‍ വീട്ടിലിരുന്നും പഠിക്കുമെടാ.. കേരളത്തിന് അഭിമാന ജയം

    UDF ൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
    വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
    2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ്
    മന്ത്രിയായ ശേഷമുള്ള വിജയശതമാനവും
    ഉയരത്തിൽ തന്നെയായിരുന്നു.
    2017 ൽ 95.98%
    2018 ൽ 97.84%
    2019 ൽ 98.11%
    2020 ൽ 98.82%

    ഇപ്പോഴിതാ 2021 ൽ 99.47% പേരും
    SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
    വിജയശതമാനം കൂടിയത് മന്ത്രിയുടെ
    കഴിവു കേടല്ല, വിദ്യാർത്ഥികളെ,
    നിങ്ങളുടെ മിടുക്കു കൊണ്ടാണ്.
    നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
    ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

    സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+