കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും

  • By
Google Oneindia Malayalam News

Recommended Video

cmsvideo
വയനാട്ടിൽ രാഹുല്‍ ഗാന്ധി ഇഫക്റ്റ് തന്നെ

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തെ വോട്ടിങ്ങ് നില 77.68 ശതമാനമാണ്.2014 ല്‍ 74.02 പോളിങ്ങ് രേഖപ്പെടുത്തിയപ്പോഴാണ് ഇത്തവണ മുന്നണികളെ അമ്പരപ്പിച്ച് റോക്കോഡ് പോളിങ്ങ് നടന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലങ്ങലില്‍ പലയിടത്തും പോളിങ്ങ് ശതമാനം കൂടിയിട്ടുണ്ട്.

<strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍</strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍

<strong>ആറ് സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ</strong>ആറ് സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

വയനാട്ടില്‍ ആവട്ടെ ചരിത്രം തിരുത്തിയ പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് വയനാട്ടില്‍ ഇത്രയും പോളിങ്ങ് നടക്കുന്നത്. രാഹുല്‍ ഗാന്ധി ഇഫക്റ്റാണ് പോളിങ്ങ് ശതമാനം ഉയരാന്‍ കാരണമെന്നാണ് യുഡിഎഫ് വാദിക്കുന്നത്. വന്‍ ഭൂരിപക്ഷമാണ് രാഗായ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 രാഹുല്‍ ഇഫക്റ്റ്

രാഹുല്‍ ഇഫക്റ്റ്

കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് കനത്ത വിജയം സമ്മാനിക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഈ അവകാശവാദം ശരിവെയ്ക്കുന്നതാകുമോ ഫലം എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം. എങ്കിലും വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വന്‍ പ്രതീക്ഷയിലാണ് യുഡിഎഫ്.

 വന്‍ മുന്നേറ്റം

വന്‍ മുന്നേറ്റം

കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാളും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ വയനാട്ടില്‍ രേഖപ്പെടുത്തിയത്. മൂന്ന് ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ചൊവ്വാഴ്ച പോളിങ്ങ് ശതമാനം വര്‍ധിച്ചിരുന്നു.

 20 വര്‍ഷത്തിനിടെ

20 വര്‍ഷത്തിനിടെ

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് പോളിങ്ങ് ഉയര്‍ന്നതിന് പിന്നില്‍ എന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. വയനാട്ടില്‍ ഇടതുമുന്നണി പിപി സുനീറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിച്ച് പ്രചരണം തുടങ്ങി രണ്ടാം ഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

 അമര്‍ഷത്തിന് വഴി വെച്ചു

അമര്‍ഷത്തിന് വഴി വെച്ചു

ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് വഴി വെച്ചിരുന്നു. എന്നാല്‍ ക്ലൈമാക്സില്‍ ഉണ്ടായ ട്വിസ്റ്റില്‍ വയനാട്ടില്‍ ചിത്രം മാറി. രാഹുലിന് വേണ്ടി കോണ്‍ഗ്രസ്-മുസ്ലീം ലീഗ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങി

 ദേശീയ നേതാക്കളും

ദേശീയ നേതാക്കളും

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും മണ്ഡലത്തില്‍ എത്തി സജീവ പ്രചരണത്തിന് ഇറങ്ങിയതോടെ വയനാട് വിവിഐപി മണ്ഡലമായി. ഇതോടെ എന്‍ഡിഎയും എല്‍ഡിഎഫും മണ്ഡലത്തില്‍ തങ്ങളുടെ ആവനാഴിയിലെ അവസാന അമ്പുകളും പുറത്തെടുത്തു.

 കളം നിറഞ്ഞു

കളം നിറഞ്ഞു

ഫലമോ 20 വര്‍ഷത്തിനിടയിലെ ചരിത്ര പോളിങ്ങും. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. ആരെയും അമ്പരിപ്പിക്കുന്ന വിജയമായിരിക്കും രാഹുല്‍ സ്വന്തമാക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞു.

 മോദിക്കുള്ള മറുപടി

മോദിക്കുള്ള മറുപടി

കേരളത്തില്‍ രാഹുല്‍ ഗാന്ധി ഇഫക്റ്റ് പ്രവര്‍ത്തിക്കും. വയനാട്ടിലേയും കേരളത്തിലേയും ഉയര്‍ന്ന പോളിങ്ങ് അതിന്‍റെ സൂചനയാണ്. ചരിത്രം തിരുത്തിയ വയനാട്ടിലെ പോളിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടി കൂടിയാണെന്ന് വേണുഗോപാല്‍ പറഞ്ഞുു.

 പാകിസ്താന്‍ പരാമര്‍ശം

പാകിസ്താന്‍ പരാമര്‍ശം

വയനാടിനെ പാകിസ്താന്‍ എന്നാണ് അമിത് ഷാ പരിഹരിസിച്ചത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഹ്ളാം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ദേശീയ തലത്തില്‍ വയനാടിനെ അപമാനിച്ച് സംഘപരിവാര്‍ രംഗത്തെത്തിയത്.

 സംഘപരിവാര്‍ നുണ

സംഘപരിവാര്‍ നുണ

രാഹുല്‍ ഗാന്ധിക്ക് വേണ്ടി തെരുവില്‍ ഉയരുന്നത് പാകിസ്താന്‍ കൊടിയാണെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരിഹാസം. എന്നാല്‍ ദേശീയ തലത്തിലുള്ള സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് കൂടിയുള്ള മറുപടിയാകും വയനാട്ടിലെ ഫലം എന്നു വേണുഗോപാല്‍ പറഞ്ഞു.

 ശബരിമലയിലും

ശബരിമലയിലും

ശബരിമല വിഷയത്തില്‍ ബിജെപിയും എല്‍ഡിഎഫും രാഷ്ട്രീയം കളിച്ചതിനേയും കെസി വിമര്‍ശിച്ചു. അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് സിപിഎം സ്വീകരിച്ചത്. മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് വിശ്വാസികള്‍ക്കൊപ്പം നിന്ന നിലപാട് സ്വീകരിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.

 ഇടതുപക്ഷവും സമ്മതിക്കുന്നു

ഇടതുപക്ഷവും സമ്മതിക്കുന്നു

വയനാട്ടിലെ ഉയര്‍ന്ന പോളിങ്ങിന് കാരണം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണെന്ന് ഇടതുപക്ഷവും സമ്മതിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി യുവാക്കള്‍ കൂട്ടത്തോടെ എത്തിയതാണ് വോട്ടിങ്ങ് ശതമാനം ഉയരാന്‍ കാരണമെന്ന് യുഡിഎഫ് നേതാക്കളും പറയുന്നു.

 യുവാക്കള്‍

യുവാക്കള്‍

മൊത്തം 13,57,819 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. അതിൽ 32,031 പേർ ജനവരി 30-നുശേഷം പുതുതായി സമ്മതിദാനാവകാശം നേടിയവരാണ്. അതിനിടെ മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പോളിങ്ങ് കുറവായത് യുഡിഎഫ് കാമ്പുകളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

English summary
Record voter turnout in Rahul Gandhi's Wayanad in LS polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X