പോളിങ് ഉയർന്നത് എസ്ഐആർ ഇഫക്ടോ! ആരെ തുണയ്ക്കും? കണക്കുകളിലെ കളികൾ ഇങ്ങനെ
സംസ്ഥാനം കണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ കേരളം വിധിയെഴുതി. അവസാന ചിത്രം പുറത്തുവന്നില്ലെങ്കിലും കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച പോളിങ് ശതമാനങ്ങളിൽ ഒന്നാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 78.24 ശതമാനാണ് പോളിങ്. ഇത് 80 കവിയുമെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പങ്കുവെക്കുന്നത്.
ഇത്തവണത്തെ പോളിങ് ശതമാനത്തിലെ വർധനവിന് കാരണം എന്താണെന്നും അത് ആരെയാകും തുണയ്ക്കുക എന്നുമൊക്കെയുള്ള ചർച്ചകൾ മുന്നണി നേതൃത്വങ്ങളും രാഷ്ട്രീയ വിദഗ്ധരും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് എസ്ഐആർ തന്നെയാണ്. വോട്ടർ പട്ടികയിലെ ഒഴിവാക്കലും കൂട്ടിച്ചേർക്കലുകളുമൊക്കെ കഴിഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. മരണപ്പെട്ടവരെ അടക്കം ഒഴിവാക്കിയുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയരുന്നത് സ്വാഭാവികമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വിദഗ്ധർ നടത്തുന്നത്.
മാത്രമുവല്ല, എസ്ഐആർ മാനദണ്ഡങ്ങൾ പ്രകാരം ഇത്തവണ വോട്ട് ചെയ്തില്ലെങ്കിൽ തങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമോയെന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾക്കിടയിലെ പേടിയും വോട്ടിങ് ശതമാനം ഉയർന്നതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഭാവയിൽ തങ്ങളുടെ മക്കൾ എസ്ഐആർ പ്രക്രിയക്ക് വിധേയരാകുമ്പോൾ മാതാപിതാക്കൾ 2026ൽ വോട്ട് ചെയ്തത് മാനദണ്ഡമായി കണക്കാക്കുകയാണെങ്കിൽ അവർക്ക് പ്രയോജനപ്പെടട്ടെ എന്ന ന്യായമാണ് പല രക്ഷിതാക്കളും പറഞ്ഞത്.

2021ല്‍ 76 ശതമാനമായിരുന്നു പോളിങ്. എസ്‌ഐആറിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 24.08 ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയത്. ഇവരില്‍ 16.69 ലക്ഷം പേര്‍ ഹിയറിങ്ങിന് ശേഷം വീണ്ടും പട്ടികയുടെ ഭാഗമായി. വോട്ടര്‍പട്ടിക പരിഷ്‌കരണവും പുതിയ വോട്ടര്‍മാര്‍ ചേര്‍ന്നതും ഉള്‍പ്പെടെ നിലവിലുള്ളത് 2,71,42,952 വോട്ടര്‍മാരാണ്. 2021ല്‍ 2,75,03,768 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2,09,03,230 പേര്‍ വോട്ട് ചെയ്തിരുന്നു. എസ്‌ഐആറിനു ശേഷം ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 3.6 ലക്ഷത്തോളം കുറവു വന്നിട്ടും പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടായത് അനുകൂലമാണെന്ന വിലയിരുത്തലിലാണ് മൂന്നു മുന്നണികളും.
എന്നാൽ, പുതിയ വോട്ടർപട്ടികയിലെ വോട്ട് സമവാക്യങ്ങൾ ആരെ തുണക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തുക അത്ര എളുപ്പമായിരിക്കില്ല. കേരളത്തിലെ വോട്ടർമാർ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരായതുകൊണ്ടുതന്നെ പോളിങ് ശതമാനത്തിലുണ്ടാകുന്ന നേരിയ വ്യത്യാസം പോലും ഇവിടെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കാറുണ്ട്. പോളിങ് കൂടിയാൽ യുഡിഎഫിന് അനുകൂലമാകും കുറഞ്ഞാൽ എൽഡിഎഫിനെ തുണയ്ക്കും എന്നതാണ് പൊതുവായി കേരളത്തിൽ വിശ്വസിച്ചുപോരുന്ന ഒരു നിരീക്ഷണം. വസ്‌തുതകൾ പരിശോധിക്കുമ്പോള്‍ അത് പല സമയങ്ങളിലും ശരിയായി വരാറുണ്ടെന്നും കഴമ്പില്ലെന്നും കണ്ടെത്താനാകും. ഉദാഹരണമായി റെക്കോർഡ് പോളിങ് നടന്ന 1987ലും പോളിങ് കുറഞ്ഞ 1996ലും ഇടതുമുന്നണിയാണ് അധികാരത്തിൽ വന്നത്.
1991ലെ പോളിങ് 73 ശതമാനത്തില്‍ എത്തിയപ്പോള്‍ ആ വര്‍ഷം യുഡിഎഫ് വന്നു. 2016ലെ ഇടതുസർക്കാറിൻ്റെ വരവും ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു എന്ന് കാണാം. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രമെടുത്താൽ 1980 മുതലുള്ള കാലഘട്ടമാണ് നിർണായകമായി കണക്കാക്കുന്നത്. ഈ കാലയളവിലാണ് യുഡിഎഫും എൽഡിഎഫും നിലവിൽ വന്നതും ഇവർ മാറിമാറി ഭരിക്കുന്ന രീതി വന്നതും.
കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ നടന്ന ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകളിലും പോളിങ് 70 ശതമാനത്തിനു മേലെയാണ്. 1982 മുതൽ 2021 വരെ നാലുതവണ യുഡിഎഫും അഞ്ചുതവണ എൽഡിഎഫും അധികാരംനേടി. ഇക്കാലയളവിൽ ഏറ്റവുംകൂടിയ പോളിങ് 1987ലാണ്- 80.54 ശതമാനം. 1996ലാണ് ഏറ്റവും കുറവ്- 71.16 ശതമാനം. '87ലും '96ലും ഇടതു മുന്നണിയാണ് അധികാരം നേടിയത്. 2011ലും 2016ലും പോളിങ് 75 ശതമാനം പിന്നിട്ടു. യഥാക്രമം 75.12 ശതമാനം, 77.35 ശതമാനം എന്നിങ്ങനെ. 2011ൽ യുഡിഎഫും 2016ൽ എൽഡിഎഫും അധികാരം നേടി.
-
‘കറുപ്പ് കണ്ടാൽ പലർക്കും പ്രശ്നം’; കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ -
വോട്ട് ചെയ്യാന്‍ പോകുന്നോ? മൊബൈല്‍ വീട്ടില്‍ വച്ചേക്ക്, ഈ രേഖ സൂക്ഷിക്കണം, വോട്ടര്‍മാര്‍ ചെയ്യേണ്ടത് -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
വടക്കൻ കേരളത്തിൽ നിർണായകമാവുമോ പ്രവാസി വോട്ടുകൾ? യുദ്ധം മൂലം യാത്ര മുടങ്ങി, ഉറ്റുനോക്കി മുന്നണികൾ -
'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
പാലക്കാട് തിരഞ്ഞെടുപ്പ്: യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേഷ് പിഷാരടി, 'എന്റെ വീഡിയോ പ്രചരിപ്പിച്ചു' -
കള്ളവോട്ട് ചെയ്യാൻ നോക്കേണ്ട, ഒരു വർഷം വരെ അകത്തുകിടക്കും -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും' -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്' -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്!














Click it and Unblock the Notifications