• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീറാം വെങ്കിട്ടരാമനെതിരെ മറ്റൊരു ആരോപണം; അനധികൃത നിയമനം, രേഖകൾ പുറത്ത്!!

കൊച്ചി: മുൻ ഐഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണവുമായി ട്വന്റ് ഫോർ ന്യൂസ് രംഗത്ത്. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്നാണ് ആരോപണം. . ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തസ്തിയിലേക്ക് സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഇരട്ടി ശമ്പളത്തിൽ നിയമനം നടത്തി.

അഭയ കേസ്; കുറ്റം ഏറ്റെടുക്കാൻ 2 ലക്ഷം, നിരസിച്ചപ്പോൾ ക്രൂര പീഡനം, ക്രൈംബ്രാഞ്ചിനെതിരെ സാക്ഷി കോടതിയിൽ

ഇതോടൊപ്പം ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വർധിപ്പിച്ചു നൽകിയെന്നതിന്റെ രേഖകളാണ് ട്വിന്റിഫോർ ന്യൂസ് പുറത്ത് വിട്ടത്. പ്രകടനം വിലയിരുത്തിയാകണം ശമ്പള വർധനവെന്ന ചട്ടം നിലനിൽക്കെയാണ് ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളം വർധിപ്പിച്ചത്.

ഇരട്ടി ശമ്പളം

ഇരട്ടി ശമ്പളം

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. എന്നാൽ പുതിയതായി 2018 ഫെബ്രുവരിയിൽ നിയമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് ശ്രീറാംവെങ്കിട്ടരാമൻ ശമ്പളമായി നൽകിയത് 1,30,000 രൂപയായിരുന്നു. സർക്കാർ‌ നിശ്ചയിച്ച ശമ്പളത്തിന്റെ ഇരട്ടിയോളം വരും ഇത്.

കാറും മൊബൈൽഫോണും...

കാറും മൊബൈൽഫോണും...

മന്ത്രിസഭായോഗത്തിനയച്ച സി3/254/2018 എന്ന തൊഴിൽ വകുപ്പിന്റെ ഫയലിലാണ് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം എഴുപതിനായിരം രൂപയാണെന്ന് വ്യക്തമാക്കുന്നത്. അതുമാത്രമല്ല കാറും മൊബൈൽ ഫോണും അനുവദിച്ചു. ഇതു നിയമനപരസ്യത്തിനു വിരുദ്ധമാണെന്ന് അക്കാദമിയുടെ രേഖകൾ വ്യക്തമാക്കുന്നു.

ശമ്പള വർധന ജിജിമോന്

ശമ്പള വർധന ജിജിമോന്

സ്വന്തം പിഎ ആയിരുന്ന ജിജിമോന് ഡയറക്ടർ ബോർഡ് അറിയാതെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ 13,000 രൂപ ശമ്പളവർധന നൽകിയത് ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടർ ബോർഡിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നുവെന്ന് ട്വന്റിഫോർ ന്യൂസ് വ്യക്തമാക്കുന്നു. സ്വന്തമായി തീരുമാനിച്ചശേഷം അംഗീകാരം നൽകാനായി ഇതു ഡയറക്ടർ ബോർഡിൽ അവതരിപ്പിക്കുകയായിരുന്നു.

സ്പെഷ്യൽ അലവൻസ്

സ്പെഷ്യൽ അലവൻസ്

എന്നാൽ ശമ്പള വർധനവ് അംഗീകരിക്കാൻ ബോർഡ് തയ്യാറായില്ല. തുടർന്ന് എംഡിയുടെ സമ്മർദഫലമായി സ്‌പെഷ്യൽ അലവൻസായി ഇതു അംഗീകരിച്ചതായി രേഖകൾ തെളിയിക്കുന്നു. സർവീസിലെ പ്രകടനം വിലയിരുത്തി ഡയറക്ടർ ബോർഡാകണം ശമ്പളം വർധിപ്പിക്കേണ്ടതെന്ന ചട്ടം മറികടന്നായിരുന്നു എംഡിയുടെ തീരുമാനം.

രഹസ്യമൊഴി

രഹസ്യമൊഴി

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തി എന്ന കേസിൽ പ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്. അതേസമയം മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ച കേസിൽ രണ്ടുസാക്ഷികളുടെകൂടി രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്. ഇതിനകം തന്നെ മൂന്ന് പേർ രഹസ്യമൊഴി നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് മൂന്നാമത്തെ സാക്ഷി കോടതിയിൽ രഹസ്യമൊഴി നൽകിയത്.

അന്വേഷണം തൃപ്തികരം

അന്വേഷണം തൃപ്തികരം

അപകടത്തിൽപ്പെട്ട കാറിന്റെ കമ്പനിയിൽനിന്നുള്ള റിപ്പോർട്ടും ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും ലഭിച്ചാലുടൻ കുറ്റപത്രം തയ്യാറാക്കാനാകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പോലീസ് അന്വേഷണം തൃപ്തികരകമാണെന്ന് കഴിഞ്ഞദിവസം മരണപ്പെട്ട മാധ്യമപ്രവർത്തകൻ ബഷീറിന്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

cmsvideo
  ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തു കളിച്ചോ
  കുറ്റപത്രം

  കുറ്റപത്രം

  കേസിലെ കൂട്ടുപ്രതിയായ വഫ ഫിറോസ് ആദ്യം നൽകിയ മൊഴിയിൽനിന്ന് വ്യത്യസ്തമായി മാധ്യമങ്ങളോട് പ്രതികരിച്ചതോടെയാണ് പോലീസ് മറ്റു സാക്ഷികളുടെ കൂടി രഹസ്യമൊഴി ശേഖരിക്കാൻ തീരുമാനിച്ചത്. അപകടത്തിൽപ്പെട്ട കാർ പരിശോധിച്ച ഫോക്‌സ്‌വാഗൺ കമ്പനിയിൽനിന്നുള്ള വിദഗ്ധരുടെ പരിശോധനാ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണസംഘത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ കുറ്റപത്രം വൈകാതെ തന്നെ കോടതിയിൽ സമർപ്പിക്കാൻ കഴിയും.

  English summary
  Records show that Sriram Venkitraman made illegal appointment while KASE managing director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more