Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്ര സേനയെ ആവശ്യപ്പെടാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത തലയോഗത്തിൽ തീരുമാനമായി.

നിലവിൽ കേരളത്തിലെ 33 ഡാമുകളും തുറന്നിട്ടുണ്ട്. നദികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ 17നും അവധിയാണ്.

rain

കുസാറ്റ് വ്യാഴം,വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കണ്ണൂർ സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷയും മാറ്റി വെച്ചിച്ചുണ്ട്.

കേരളാ സർവ്വകലാശാല ഓഗസ്റ്റ് 16,7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+