കേരളത്തിലെ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്: ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത!
തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായ നാശം വിതച്ച സാഹചര്യത്തില്‍ റെഡ‍് അലേര്‍ട്ട് തുടരുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആഗസ്റ്റ് 19, 20 തിയ്യതികളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തുന്നുണ്ട്.
കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ടും കോട്ടയം ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടെങ്കിലും എറണാകുളം ജില്ലയില്‍ ശക്തമായ മഴയാണ് പെയ്തുുകൊണ്ടിരിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

കേരളത്തില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കിയ ന്യൂനമര്‍ദ്ദം ഛത്തീസ്ഗഡ് തീരത്തേക്ക് കടന്നിട്ടുണ്ട്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആദ്യം രൂപപ്പെട്ട ന്യൂനമര്‍ദ്ദം 19ഓടെ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്ത് വീണ്ടും രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. എന്നാല്‍ ഇത് കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കില്ലെന്നും വിവരമുണ്ട്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications