• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശക്തമായ മഴ തുടരും;80 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യത; മലപ്പുറത്ത് റെഡ് അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് മഴ ആശങ്ക തുടരുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. വെള്ളം പൊങ്ങിയതോടെ പലരേയും ക്യാമ്പുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിശദാംശങ്ങളിലേക്ക്;

പൃഥ്വിരാജും ഇന്ദ്രജിത്തും ആർഎസ്എസ് ശാഖയിൽ പോയവരെന്ന് ജന്മഭൂമി, പ്രതികരിക്കാതെ താരങ്ങൾ

ശക്തമായ മഴ

ശക്തമായ മഴ

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ട് ജില്ലകളിലാമ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

 ശക്തമായ കാറ്റിനും സാധ്യത

ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്തെ തീരങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 80 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാം. മത്സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. പുഴയോരത്തുള്ളവരും, തീരദേശവാസികളും മലയോര മേഖലയില്‍ വസിക്കുന്നവരും ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന്റെ പ്രഭാവമാണ് ഇപ്പോഴത്തെ മഴക്ക് കാരണം.

ന്യൂനമര്‍ദം

ന്യൂനമര്‍ദം

അതേസമയം ഞായറാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടയില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

cmsvideo
  80 തൊഴിലാളികള്‍ മണ്ണിനടിയിലായി
   ഇടുക്കിയില്‍

  ഇടുക്കിയില്‍

  കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മലയോര പ്രദേശങ്ങളായ പീരുമേട്ടിലും മേലെ ചിന്നാറിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. പീരുമേട്ടില്‍ മൂന്നിടത്താണ് ഇരുള്‍പൊട്ടിയത്. ഇതേടെ രാത്രി യാത്ര നിരോധനവും ഏര്‍പ്പെടുത്തി. മലവെള്ളപ്പാച്ചിലില്‍ ഇവിടെന്നിന്നും ഒരു കാര്‍ ഒഴുകി പോയിരുന്നു. കാണാതായ രണ്ട് പേരില്‍ ഒരാളെ കണ്ടെത്തി.

  ഏലപ്പാറ-വാഗമണ്‍

  ഏലപ്പാറ-വാഗമണ്‍

  മലവെള്ളപാച്ചിലില്‍ പാലത്തില്‍ നിന്നും കാര്‍ ഒലിച്ചുപോവുകയായിരുന്നു. ഏലപ്പാറ-വാഗമണ്‍ റോഡിലെ തലത്തണ്ണി പാലത്തില്‍ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനെ വീട്ടില്‍ ഇറക്കി വീട്ടിലേ് മടങ്ങുന്നതിനിടെയാണ് അപകടം. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

  സ്ഥിതി ആശങ്കാജനം

  സ്ഥിതി ആശങ്കാജനം

  വയനാട് ജില്ലയിലും സ്ഥിതി ആശങ്കാജനകമാണ്. ജില്ലയെ വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. വയനാടിന് പുറമേ ഉത്തരകര്‍ണാടക, ദക്ഷിണ കര്‍ണാടക, കുടക്, ശിവമൊഗ്ഗ ജില്ലകളും വെള്ളപൊക്ക ബാധിത പ്രദേശങ്ങളാണ്. മഴ മാറുന്നത് വരെ വെള്ളപൊക്ക മുന്നറിയിപ്പ് തുടരും.

  English summary
  Red alert issued in Malappuram as heavy rains continue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X