Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കാൻ നിർദേശം

പത്തനംതിട്ട; പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയേക്കുമെന്നും പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നിർദ്ദേശം നൽകി.

Recommended Video

cmsvideo
    Sabarimala pilgrimage prohibited; red alert at Pamba dam | Oneindia Malayalam

    കളക്ടറുടെ അറിയിപ്പ്- കെ എസ് ഇ ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസർവോയറിന്ററ വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന ശക്തമായ മഴയുടെ ഫലമായും റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലാും റിസർവോയറിന്റെ അനുവദനീയമായ പരമാവദി ശേഷിയിലേക്ക് ജലനിരപ്പ് എത്തി ചേർന്നിരിക്കുകയാണ്. റസർവോയറിന്റെ പരമാവധി ശേഷി 986.33 മീറ്ററാണ്.

    heavy-rains2-1603252554-1633494735

    പമ്പ റിസർവോയറിന്റെ നീല, ഓറഞ്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്ത്ൽ ജല നിരപ്പ് ചേർന്നതിനാൽ 14 ന് രാവിലെ നീല അലർട്ടും 18 ന് രാവിലെ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിരുന്നു. ഇന്ന് രാത്രി 8 ഓടെ റിസർവോയറിന്റെ ജലനിരപ്പ് 983.95 മീറ്ററിൽ എത്തിയിട്ടുള്ളതിനാലും നീരക്ക് ശക്തമായതിനാലും അടുത്ത ആറ് മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് അളവിൽ എത്തിച്ചേരാൻ സാധ്യയുള്ളതിനാൽ റിസർവോയറിലെ അധിക ജലം ആവശ്യമെങ്കിൽ സ്പിൽ വേയിലൂടെ ഒഴിക്കിവിടും.

    ഈ സാഹചര്യത്തിൽ പമ്പ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ സുരക്ഷ ഉറപ്പാക്കണമെന്ന് കളക്ടർ അറിയിച്ചു. ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണ്. റിസർവോയറിൽ നിന്ന് ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം തുറന്നുവിടുമെന്നും കളക്ടർ പത്രകുറിപ്പിൽ അറിയിച്ചു.

    അതേസമയം 20 ന് പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി ജില്ലാ ഭരണകുടം അറിയിച്ചു. ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ വെർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദര്ശനത്തൊനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള യാത്ര നാളെ ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണമെന്നും ജില്ലാ ഭരണകുടം അഭ്യർത്ഥിച്ചു.

    അതിനിടെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+