കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ മലയാളികള്‍ ഉടന്‍ നാട്ടിലെത്തില്ല

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ രാജ്യത്തേയ്ക്ക് തിരിച്ച് കൊണ്ടുവരാനാകില്ലെന്ന് ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി. തിക്രിത്തിലുള്ള 46 മലയാളി നഴ്‌സുമാരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ സ്ഥാനപതി എ അജയകുമാര്‍. ഇന്ത്യക്കാരെ ഇറാഖില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനാസ്ഥകാട്ടുന്നതായി മഹിള കോണ്‍ഗ്രസ് ആരോപിയ്ക്കുന്നു.

തിക്രീത്തില്‍ നിന്ന് ബാഗ്ദാദിലേക്കുള്ള പാത കലാപകാരികള്‍ കൈയ്യടക്കിയതിനാല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കുക എളുപ്പമല്ല. തിക്രിത്തിലെ ആശുപത്രിയിലുള്ള മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. ഇവരെ റെഡ്‌ക്രോസ് സംഘം സന്ദര്‍ശിച്ചിരുന്നു.

Iraq

നഴ്‌സുമാരെ നാട്ടിലെത്തിയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ ഒട്ടേറെ ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. മലയാളി നഴ്‌സുമാരും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

റെഡ്‌ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ ഇന്ത്യക്കാരെ രക്ഷിയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി എ അജയകുമാര്‍ അറിയിച്ചു. എംന്നാല്‍ ഇഖാറിലുള്ളവരെ രക്ഷിയ്്ക്കാന്‍ എംബസിയില്‍ സഹായം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇനിയും നടപ്പിലായിട്ടില്ലെന്ന് മഹിള കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ ബിന്ദുകൃഷ്ണ ആരോപിച്ചു

English summary
Red Cross Team visited Malayalee nurses in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X