റെഡ് വളണ്ടിയര്‍ മാര്‍ച്ചിനെ മറികടക്കാന്‍ ശ്രമിച്ച കാറിന് നേരെ ജാഥ ക്യാപ്റ്റന്റെ ചവിട്ടും ആക്രോശവും
കാസര്‍ഗോഡ്: റെഡ് വളണ്ടിയര്‍ മാര്‍ച്ചിനിടെ വാഹത്തിന് നേരെ ജാഥാ ക്യാപ്റ്റന്റെ ചവിട്ടും ആക്രോശവും. റെഡ് വളണ്ടിയര്‍ മാര്‍ച്ചിനെ മറികടക്കാന്‍ ശ്രമിച്ച കാറിന് നേരെയാണ് ജാഥാ ക്യാപറ്റന്‍ കാലുകൊണ്ട് ചവിട്ടിയത്. സിപിഎം ഉദുമ ഏരിയാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയുടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചിനിടെയാണ് സംഭവം.

ഏഷ്യാനറ്റ് ന്യൂസ് ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. സമ്മേളനത്തോടനുബന്ധിച്ച് മേല്‍പറമ്പില്‍ നടന്ന പ്രകടനത്തിന്റെ മുന്നിലായി അണിനിരന്നരുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് ജാഥാ ക്യാപ്റ്റന്‍ വാഹനത്തിന്‍ ചവിട്ടി അക്രോശിച്ചത്.
പിന്നാലെ നേതാക്കള്‍ ഓടിയെത്തി വാഹനത്തെ കടത്തിവിടുവെങ്കിലും . സംഭവം സോഷ്യല്‍ മീഡിയയിലടക്കം വൈറലായതോടെ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ സംഭവം വിവാദമായതോടെ ക്യാപ്റ്റനെ പദവിയില്‍ നിന്നും നേതൃത്വം നീക്കിയതായി സൂചന.












Click it and Unblock the Notifications