കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

റിയാദ്: ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവരുടെ കാര്യങ്ങള്‍ ചർച്ച ചെയ്യാന്‍ നരേന്ദ്ര മോദി ദുബൈ ശൈഖിനെ വിളിച്ചെന്ന ബി ജെ പി നേതാവ് അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന നേരത്തെ വലിയ തോതില്‍ പരിഹാസങ്ങള്‍ക്ക് വിധേയമായിരുന്നു. ഹജ്ജ് കർമ്മങ്ങള്‍ നിർവ്വഹിക്കുന്നത് സൌദി അറേബ്യയിലാണെന്നിരിക്കെ നരേന്ദ്ര മോദി ദുബൈ ഭരണാധികാരിയെ വിളിക്കുന്നത് എന്തിനാണെന്നായിരുന്നു പലരുടേയും ചോദ്യം. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന്‍ കൂടിയായ എ പി അബ്ദുള്ളക്കുട്ടി.

'ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന''ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന'

ഹജ്ജുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി ദുബൈ ഭരണാധികാരിയെ വിളിച്ചുവെന്ന് പറഞ്ഞ് തന്റെ നാക്ക് പിഴയാണെന്നാണ് അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നത്. പറഞ്ഞത് അബദ്ധമായിരുന്നു. എരിവും പുളിയും കൂട്ടുന്ന നാവില്‍ നിന്നും പറ്റിപോയതാണെന്നും ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് ഒരുക്കള്‍ പരിശോധിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.

 apabdulla

ഇന്ത്യയ്ക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട വർധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബൈ ശൈഖിനെ ഫോണില്‍ വിളിച്ചെന്നായിരുന്നു അബ്ദുള്ളക്കുട്ടി നേരത്തെ പ്രസംഗിച്ചിരുന്നത്. ബി ജെ പി സമ്മേളനത്തില്‍ വെച്ചായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന്റരെ പരാമർശനം. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്ക് സൌദി ഹജ്ജ് ക്വാട്ട കൂട്ടിയെങ്കിലും ഇന്ത്യക്ക് കൂട്ടിയത് മോദിയുടെ ശ്രമഫലമായിട്ടെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ അവകാശവാദം.

തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍

ജിദ്ദയിലെ ഒരുക്കങ്ങള്‍ പരിശോധിച്ച അബ്ദുള്ളക്കുട്ടി മക്കയിലും മദീനയിലും പരിശോധന നടത്തി. ഇന്ത്യയിലെ എല്ലാ ഹാജിമാർക്കും മർക്കസിയായിൽ ( പള്ളിക്ക് ചുറ്റും) താമസ സൗകര്യമൊരുക്കാൻ സാധിച്ചിട്ടുള്ള കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഇതോടെ, നിസ്ക്കാരത്തിന് ബാങ്ക് വിളി കേൾക്കുമ്പോൾ റൂമിൽ നിന്ന് ഇറങ്ങിയാൽ മതി.

ഇന്ത്യൻ ഹജ്ജ് മിഷന്റെ കാര്യമായ ഇടപെടൽ മൂലമാണ് ഇത് സാധിച്ചത്. സി ജി മുഹമ്മദ് ഷാഹിദ് ആലം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ ടീമിന്റെ നല്ലപ്രവർത്തനവും മുതല്‍ക്കൂട്ടായി.
ഇന്നലെ രാവിലെ കൃത്യം 10 മണി മുതൽ വൈകീട്ട് ആറരവരെ ടെന്റർ നടപടികൾ പൂത്തിയാക്കി. 56,601 പേർക്ക് അഞ്ച് സൈക്കിളിലായി 8 ദിവസം വീതം താമസ സൗകര്യം കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സൗകര്യം നൽകാൻ കഴിയും എന്ന നല്ല പ്രതീക്ഷ തീർത്ഥാടകരോട് പങ്കിടുകയാണെന്നും എ പി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണക്കണക്ക് | Oneindia Malayalam

English summary
reference to Modi calling the Dubai Sheikh on the issue of Hajj is mistake:AP Abdullakutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X