കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

Google Oneindia Malayalam News

നെയ്യാറ്റിൻകര: കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. അതിയന്നൂർ വലയവിളാകത്ത് ബാകൃഷ്ണന്റെ വീട്ടിലാണ് സംഭവം. തകര മേൽക്കൂര ചൂടായത് മൂലം താപനില ഉയർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകട സമയത്ത് ബാലകൃഷ്ണനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികൾ സ്ഫോടന ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.

main

വീടിന്റെ അടുക്കളയും ഹാളും പൂർണമായും കത്തി നശിച്ച നിലയിലാണ്. ഫർണിച്ചറുകളും തുണികളും കത്തിയമർന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. നെയ്യാറ്റിൻകരയിൽ നിന്നും അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്.

ഉത്തർപ്രദേശിൽ കാലിടറി ബിജെപി; ജാട്ട് സമിതി പിന്തുണ പിൻവലിച്ചു, 20 മണ്ഡലങ്ങളിൽ തോൽവി ഉറപ്പ്?ഉത്തർപ്രദേശിൽ കാലിടറി ബിജെപി; ജാട്ട് സമിതി പിന്തുണ പിൻവലിച്ചു, 20 മണ്ഡലങ്ങളിൽ തോൽവി ഉറപ്പ്?

അതേ സമയം ജൂൺ വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് ശരാശരിയിൽ നിന്നും അര ഡിഗ്രി മുതൽ ഒരു ഡിഗ്രിവരെ കൂടുതലായിരിക്കും. വരും ദിവസങ്ങളിൽ രാവിലെ മുതൽ അസഹനീയമായ ചൂടിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Refrigerator exploded due to temperature rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X