Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയഗാനം; ഐഎഫ്എഫ്‌കെ പ്രതിഷേധത്തില്‍ മുങ്ങും, മാധ്യമപ്രവര്‍ത്തകരടക്കം 11 പേര്‍ക്കെതിരെ കേസ്

തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ ഇഷ്ടമുള്ളവര്‍ എഴുന്നേറ്റാല്‍ മതിയെന്ന് സിനിമാ മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ എഴുന്നേറ്റു നില്‍ക്കാതിരുന്ന 11 പേര്‍ക്കെതിരെ കേസ്. ആദ്യം ആറ് പേരെ കസ്റ്റഡിയിലെടുത്ത് കോടതി അലക്ഷ്യത്തിന് കേസെടുത്ത ശേഷം വിട്ടയച്ചിരുന്നു. വൈകീട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് ആദ്യ സംഭവമുണ്ടായത്. അഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയും മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ ആറു പേര്‍ എഴുന്നേറ്റില്ല. സമീപത്തുണ്ടായിരുന്ന പോലീസുകാരന്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. അതിനുശേഷം മ്യൂസിയം പോലീസെത്തി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകുകയായിരുന്നു. അതിനു ശേഷം അടുത്ത ഷോയ്ക്ക് കയറിയ അഞ്ച് പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 ചുമതല നല്‍കി

ചുമതല നല്‍കി

ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എസ്പിക്ക് ഡിജിപി ചുമതല നല്‍കി. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയിലെടുക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 റിസര്‍വേഷന്‍ റദ്ദാക്കും

റിസര്‍വേഷന്‍ റദ്ദാക്കും

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പ്രേക്ഷകര്‍ അനുസരിക്കണമെന്നും ദേശീയ ഗാനാലാപനത്തിന് അഞ്ചു മിനിറ്റ് മുമ്പെങ്കിലും തിയേറ്ററിനുള്ളില്‍ പ്രവേശിച്ചില്ലെങ്കില്‍ റിസര്‍വ്വേഷന്‍ റദ്ദാക്കുമെന്നും ചലച്ചിത്ര അക്കാദമി പ്രതികരിച്ചു.

 ഡെലിഗേറ്റ്‌സ്

ഡെലിഗേറ്റ്‌സ്

തിയേറ്ററിനുള്ളില്‍ നിന്നും ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ചലച്ചിത്ര മേളയില്‍ പ്രതിഷേദം ശക്തമാകുമെന്നാണ് സൂചന.

 അറസ്റ്റില്‍

അറസ്റ്റില്‍

കോഴിക്കോട് സ്വദേശികളായ നൗഷാദ്, അശോക് കുമാര്‍, കാസര്‍കോട് സ്വദേശി ഹനീഫ, കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടറും വയനാട് സ്വദേശിയുമായ ജോയില്‍ സി ജോസ്, നാരദ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വിനേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി സബ്എഡിറ്ററും കോട്ടയം സ്വദേശിയുമായ രതിമോള്‍ എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ കസ്റ്റഡിയിലെടുത്തത്.

 എകെ ബാലന്‍

എകെ ബാലന്‍

തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ ഇഷ്ടമുള്ളവര്‍ എഴുന്നേറ്റാല്‍ മതിയെന്ന് സിനിമാ മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു.

 വിവാദം

വിവാദം

ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ സിനിമാ പ്രദര്‍ശനത്തിനിടെ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ ഉള്‍പ്പെടുത്തി ഒരു പത്രം വാര്‍ത്ത നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

 ബഹുമാനം തോന്നേണ്ടത് മനസ്സില്‍

ബഹുമാനം തോന്നേണ്ടത് മനസ്സില്‍

ഒരു രാജ്യത്തോടും ആ രാജ്യത്തിന്റെ ദേശീയ ഗാനത്തോടും ബഹുമാനം തോന്നേണ്ടത് മനസ്സിലാണെന്നും ദേശസ്‌നേഹം ഒരിക്കലും അടിച്ചേല്‍പ്പിക്കരുതെന്നും ചലച്ചിത്ര താരം വിനയ് ഫോര്‍ട്ട് പറഞ്ഞു.

 വിനയ് ഫോര്‍ട്ട്

വിനയ് ഫോര്‍ട്ട്

എന്ത് ഭക്ഷണം കഴിക്കണം, എന്ത് വായിക്കണം, എന്ത് കാണണം, എന്ത് എഴുതണം എന്നതെല്ലാം വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

 അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

തിയ്യറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടാവാം. എന്നാല്‍, അതിനെ നിന്ദിക്കാന്‍ പാടില്ലെന്ന് എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു പുറഞ്ഞു.

 കോടതിയില്‍ ചോദ്യം ചെയ്യാം

കോടതിയില്‍ ചോദ്യം ചെയ്യാം

എല്ലാ സിനിമയ്ക്കും ദേശീയഗാനം കേള്‍പ്പിക്കുന്നതില്‍ വൈരുദ്ധ്യമണ്ടാവാം. എതിര്‍പ്പുള്ളവര്‍ അതിനെ കോടതിയില്‍ ചോദ്യംചെയ്യുകയാണ് വേണ്ടത്. നിന്ദിക്കുന്നതില്‍ വലിയ വിപ്ലവമൊന്നുമില്ല. അത് നന്നായി തോന്നുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.

 ആനുകൂല്യം പറ്റരുത്

ആനുകൂല്യം പറ്റരുത്

ഒരുപാട് പേരുടെ ചോരയും നീരും കണ്ണീരുമുണ്ട് ദേശീയ ഗാനത്തില്‍. അതിനെ നിന്ദിച്ച് ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ഒരു ആനുകൂല്യവും പറ്റരുത്. സൗജന്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+