കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ബേക്കല്‍ മുതിയക്കാലിലെ കെ. മുഹമ്മദ് കുഞ്ഞി ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി. ഈ മാസം ഒന്നിന് രാത്രി പത്തോടെയാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയെ കഠിനമായ വയറ് വേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയെ ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ നഴ്‌സായിരുന്നു അഡ്മിറ്റ് ചെയ്തത്. നേരത്തേ ഇതേ ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റാണ് പരിശോധിച്ചിരുന്നത്. അന്ന് ആസ്പത്രിയിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കാതെ നിസംഗതയോടെ പെരുമാറുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഭാര്യയുടെ നില ഗുരുതരമായതോടെ വിവരം കാസര്‍കോട് പൊലീസില്‍ അറിയിച്ചു. പൊലീസെത്തി കാര്യങ്ങള്‍ മനസിലാക്കി ഡോക്ടറോട് സംസാരിച്ചെങ്കിലും പരിശോധിച്ചില്ല.

മാണിമൂലയില്‍ കണ്ട പുലി വനത്തിലേക്ക് തിരിച്ചു പോയിട്ടുണ്ടാകാമെന്ന് വനം വകുപ്പ് മാണിമൂലയില്‍ കണ്ട പുലി വനത്തിലേക്ക് തിരിച്ചു പോയിട്ടുണ്ടാകാമെന്ന് വനം വകുപ്പ്

തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് നുള്ളിപ്പാടിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടു പോവുകയും അവിടത്തെ ഡോക്ടര്‍ പരിശോധിച്ച ശേഷം ജീവന്‍ അപകടത്തിലാണെന്നും ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

hospital

മംഗളുരുവില്‍ എത്തിച്ചതിനാലാണ് ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായതെന്നും നിരുത്തരവാദമായി പെരുമാറി ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ പരിശോധിക്കാന്‍ കൂട്ടാക്കാത്ത ഗൈനക്കോളജിസ്റ്റിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് ചീഫ് നിര്‍ദ്ദേശം നല്‍കി.
English summary
Refused treatment for pregnant lady-complaint against hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X