'കൊയ കൊയ കൊഞ്ചിക്കൊണ്ടുളള വിനീതിന്റെ പാട്ട് അരോചകം';ഇടതു നിരീക്ഷകന് മറുപടിയുമായി കൈലാസ്
കൊച്ചി; വിനീത് ശ്രീനിവാസന്റെ പാട്ടിനെതിരായ ഇടതുനിരീക്ഷകൻ റെജി ലൂക്കോസിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ വിവാദമാണ് ഉണ്ടാക്കിയത്. വിനീതിന്റെ പാട്ട് ഏറെ അരോചകമാണെന്നും ഇയാളുടെ പാട്ടുകൾ മലയാള ഭാഷയ്ക്ക് തന്നെ അപമാനമാണെന്നുമായിരുന്നു റെജി ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. റെജിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് കൈലാസിന്റെ പ്രതികരണം.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

അരോചകമായത്
കഴിഞ്ഞ ദിവസമായിരുന്നു റെജി ലൂക്കോസ് വിനീതിനെതിരെ രംഗത്തെത്തിയത്. റെജിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു-
'എന്നോട് ആരെങ്കിലും എനിക്ക് അരോചകമായത് എന്തെന്ന് ചോദിച്ചാൽ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസൻ) പാട്ട് കേൾക്കുന്നതാണെന്ന് നിസംശ്ശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുളള ഇദ്ദേഹത്തിന്റെ പാട്ടുകൾ മലയാള സംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്.

ഗതികേടും നാണക്കേടും
എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് എന്തെന്നറിയാത്ത മനുഷ്യനാണെന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവൻ പാട്ടുകളും ഇങ്ങേർ പാടുന്നത് എന്ത് അഡ്ജസ്റ്റുമെന്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ്ങ് കാരൻ തകർക്കുന്നത്', റെജി കുറിച്ചു.

മൂന്ന് മാസം മുൻപ്
ഇതിന് കൈലാസ് നൽകിയ മറുപടി ഇങ്ങനെ-
ആദ്യമായി വിനീതിന്റെ പാട്ട് റെക്കോർഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂർ പോലും എടുക്കാതെ പാടി തീർത്തു..ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും വേഗമേറിയ റെക്കോർഡിങ് സെഷൻ ആയിരുന്നു അത്.
പാടുന്ന ഭൂരിഭാഗം ടേക്കുകളും പെർഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോർഡിങ് കഴിഞ്ഞത്.

18 വർഷമായി
സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകൾ പാടാം, പക്ഷെ 18 വർഷമായി സംഗീത സംവിധായകർ അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ ഉള്ളത് കൊണ്ടും കൂടിയാണ്, പോസ്റ്റിൽ കൈലാസ് പറഞ്ഞു.

ശ്രീനിവാസനെതിരെ
അതേസമയം റെജിയുടെ പോസ്റ്റിന് കീഴിൽ നിരവധി പേർ പ്രതിഷേധമറിയിച്ചിരുന്നു. വിലകുറഞ്ഞ രാഷ്ട്രീയകളിയുടെ ഭാഗമായാണ് ഈ വിമർശനം എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ട്വന്റി ട്വന്റി പാർട്ടിയിൽ ചേർന്ന നടൻ ശ്രീനിവാസന്റെ രാഷ്ട്രീയ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് വിനീതിനെതിരെ എന്നും ചിലർ പ്രതികരിക്കുന്നുണ്ട്.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications