കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ പ്രാദേശിക സാംസ്ക്കാരിക കൂട്ടായ്മകൾ വളർന്നു വരണം - ഡോ. കെവി കുഞ്ഞികൃഷ്ണൻ

  • By Sreejith Kk
Google Oneindia Malayalam News

വടകര: ലൈബ്രറികൾ സാംസ്ക്കാരിക അധിനിവേശത്തിനെതിരെയുള്ള പ്രതിരോധ കേന്ദ്രങ്ങളാവണം.സാംസ്ക്കാരിക അധിനിവേശത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളാണ് വർത്തമാനകാലത്ത് ഗ്രന്ഥശാലകൾ ഏറ്റെടുക്കേണ്ട അതിപ്രധാനമായ ചുമതലയെന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. കെവി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.


മൂലധനത്തിന്റെ ചൂഷണത്തിനായി സംസ്ക്കാരത്തിന്റെ എല്ലാ മേഖലകളും വിപണിവൽക്കരണം നടന്നു കൊണ്ടിരിക്കുകയാണ് തനത് സാംസ്ക്കാരിക മൂല്യങ്ങൾ വളർത്തിയെടുത്തു കൊണ്ട് ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രാദേശിക സാംസ്ക്കാരിക കൂട്ടായ്മകൾ വളർന്നു വരണം.

vadakara
മണിയൂർ ജനതാ ലൈബ്രറി കെട്ടിടോൽഘാടനം കെവി കുഞ്ഞികൃഷ്ണൻ നിർവ്വഹിക്കുന്നു.

മണിയൂർ ജനത ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: പി.അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. പ്രമുഖ ചെറുകഥാകൃത്ത് വി.എസ് അനിൽകുമാർ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. റഫറൻസ് ലൈബ്രറി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.രാജൻ മാസ്റ്റരും റീഡിങ്ങ് റൂം വി.കെ.ബാലൻ മാസ്റ്റരും ഉദ്ഘാടനം ചെയ്തു .


എസ്എസ്എൽസി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ മണിയൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് താലൂക്ക് ലൈബ്രറി പ്രസിഡണ്ട് കെ.ബാലൻ ഉപഹാരം സമർപ്പിച്ചു.ആദ്യകാല ലൈബ്രറി പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡണ്ട് എം.ജയപ്രദ ആദരിച്ചു. സി. ബാലൻ,വി.എം.കണ്ണൻ, ടി.കെ.ജി മണിയുർ, എ.അശോകൻ, ടി.സി പ്രദീപൻ, എം.എസ് ഗിരീഷ്, വി.ആർ.സൂരജ് ലൈബ്രറി സെക്രട്ടറി പി.കെ ശ്രീധരൻ ചെയർമാൻ ബി.സുരേഷ് ബാബ, ലൈബ്രറി പ്രസിഡണ്ട് സി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.

English summary
Regional cultural groups must develop-kv kunjikrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X