കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബാംഗങ്ങള്‍ ഭാഗാധാര രജിസ്‌ട്രേഷന്‍ നികുതി വര്‍ധന പിന്‍വലിച്ചു

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരു ശതമാനമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുദ്രപ്പത്ര നിരക്ക്.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മില്‍ ഭാഗാധാരം നടത്തുമ്പോള്‍ 3 ശതമാനം നികുതി ഈടാക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം പിന്‍വലിച്ചു. സബ്ജക്റ്റ് കമ്മറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം, അഞ്ചേക്കറിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ന്യായവിലയുടെ മൂന്നു ശതമാനം നികുതി ഈടാക്കാനാണ് തീരുമാനം.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരു ശതമാനമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുദ്രപ്പത്ര നിരക്ക്. എത്ര തുകയുടെ ഇടപാടിനും പരമാവധി 1000 രൂപയുടെ മുദ്രപ്പത്രവും മതിയായിരുന്നു. ഇതാണ് പിന്നീട് 3 ശതമാനമാക്കി കുത്തനെ ഉയര്‍ത്തിയത്. നികുതി വര്‍ധനവ് വലിയ എതിര്‍പ്പിന് ഇടയാക്കിയതോടെയാണ് തീരുമാനം പു:നപരിശോധിക്കാന്‍ ധനമന്ത്രി തോമസ് ഐസക് നിര്‍ബന്ധിതനായത്.

prp415gsnrk5

നിരക്കു വര്‍ധനവിനെ തുടര്‍ന്ന് രജിസ്‌ട്രേഷനുകളുടെ എണ്ണം കുറയുകയും ചെയ്തിരുന്നു. ഇതു കണക്കിലെടുത്താണ് മന്ത്രിയുടെ പിന്‍വലിക്കല്‍ പ്രഖ്യാപനം. ബുധനാഴ്ച ധനബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ റജിസ്‌ട്രേഷന്‍, മുദ്രപ്പത്ര നിരക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കമ്പനികള്‍ ഓഹരിക്കൈമാറ്റമായി വന്‍തോതില്‍ ഭൂമിയിടപാടുകള്‍ നടത്തുന്നത് തടയാന്‍ വ്യവസ്ഥ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ മാതൃകയിലാകും നിയമമുണ്ടാക്കുക.

English summary
Registration-stamp paper fee reduced says thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X