കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്തു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് ആധാരം സ്വയം എഴുതാം!!

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: വസ്തു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ പ്രധാന വില്ലനായി നിന്നിരുന്നത് കനത്ത ആധാരമെഴുത്ത് ഫീസായിരുന്നു. സാധാരണക്കാരില്‍ നിന്നും ഭീമമായ ഫീസ് മുതലാക്കുന്ന എഴുത്തുക്കാര്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി.

വസ്തുക്കള്‍ ക്രയവിക്രയം നടത്തുന്ന സാഹചര്യത്തില്‍ സ്വയം ആധാരം എഴുതാനുള്ള അധികാരം സര്‍ക്കാര്‍ നല്‍കി. ആധാരമെഴുത്ത് ലൈസന്‍സുള്ളവര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായിരുന്നു ഇതുവരെ ആധാരമെഴുത്തുന്നതിനുള്ള അധികാരം. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും നടപടി സ്വീകരിച്ചു.

സ്വയം ആധാരം എഴുതി രജിസ്റ്റര്‍ ചെയ്യാം

സ്വയം ആധാരം എഴുതി രജിസ്റ്റര്‍ ചെയ്യാം

ഇനി മുതല്‍ വസ്തുക്കള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് സ്വയം ആധാരം എഴുതി രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി.
ആധാരമെഴുത്തിന് കനത്ത ഫീസ്

ആധാരമെഴുത്തിന് കനത്ത ഫീസ്


നിലവില്‍ ആധാരമെഴുത്തിന് കനത്ത ഫീസാണ് ജനങ്ങളില്‍ നിന്നും കൈപ്പറ്റുന്നത്. 3മുതല്‍ 5 ലക്ഷം വരെയുള്ള ആധാരങ്ങള്‍ക്ക് 5000 രൂപയും 8 ലക്ഷത്തിന് മുകളില്‍ 7500 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. എന്നാല്‍ ഇതില്‍ കൂടുതലാണ് ആധാരമെഴുത്തുക്കാര്‍ കൈപ്പറ്റുന്നത്.

എഴുത്തിന്റെ മാതൃക വെബ്‌സൈറ്റില്‍

എഴുത്തിന്റെ മാതൃക വെബ്‌സൈറ്റില്‍

ആധാരം എഴുത്തുന്ന ഭാഷ സാധാരണക്കാര്‍ക്ക് വശമില്ലാത്തത് കൊണ്ട് ഇതിന്റെ മോഡല്‍ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാരം എഴുതുന്നത് ആരാണോ അവരുടെ പേരാകും ഇനി രേഖപ്പെടുത്തേണ്ടത്.
പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നു

പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നു


ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഇതേ രീതിയാണ് നിലനില്‍ക്കുന്നത്.

ലൈസന്‍സ് റദ്ദാക്കി

ലൈസന്‍സ് റദ്ദാക്കി

നിലവില്‍ ആധാരം എഴുതുന്നവരുടെ ലൈസന്‍സ് റദ്ദാക്കി.

English summary
The hitherto inviolable territory of licensed document writers and the advocates who had the sole rights to prepare registration documents has seen a major breach with the new government passing orders giving property buyers and sellers prepare and register it themselves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X