'വരുന്ന തലമുറയ്ക്ക് ശരീരത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചരിത്ര വിധി'; കുറിപ്പുമായി രഹ്ന ഫാത്തിമ
കൊച്ചി: കുട്ടികളെ കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ചതിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കിതെിരെയുള്ള തുടര്‍നടപടികള്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്ത്രീയുടെ നഗ്‌ന ശരീരം എല്ലായ്‌പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാന്‍ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് രഹ്ന ഫാത്തിമയെ കോടതി കുറ്റവിമുക്തയാക്കിയത്.
'ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്' എന്ന തലക്കെട്ടോട് കൂടി സോഷ്യല്‍ മീഡിയയില്‍ രഹ്ന പങ്കുവച്ച ദൃശ്യങ്ങളാണ് കേസിന് ആധാരമായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ ടി നിയമവും ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രഹ്ന ഫാത്തിമ. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പരമോന്നത നീതിപീഠത്തിന്റെ ചരിത്രപരമായ ഒരു വിധി എന്നാണ് രഹ്ന ഫാത്തിമ പ്രതികരിച്ചത്. 'മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പരമോന്നത നീതിപീഠത്തിന്റെ കണ്ണിലൂടെ നോക്കിയപ്പോള്‍ ഇന്ന് സ്ത്രീകള്‍ ശരീരത്തിന്റെ പേരില്‍ അനുഭവിക്കുന്ന വിവേചനവും, പീഡനവും, അരുതായ്മകള്‍ക്കും വിലകല്‍പ്പിക്കുന്നതും. അതേപോലെ ഇനി വരുന്ന ഒരു തലമുറയ്ക്ക് ശരീരത്തിന്റെ രാഷ്ട്രീയ വ്യക്തമാക്കി കൊടുക്കുന്ന ചരിത്രപരമായ ഒരു വിധി പുറപ്പെടുവിക്കാന്‍ കഴിഞ്ഞു'- രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
രഹ്നഫാത്തിമയുടെ വാക്കുകളിലേക്ക്....
ഒരുപാടു സന്തോഷം ഉള്ള ദിവസം ആയിരുന്നു ഇന്നലെ.
2020 - ജൂൺ മാസം ഞാൻ ഇട്ട ഒരു വീഡിയോ അതിന്റെ ഡെസ്ക്രിപ്ഷനിൽ വ്യക്തമായി എഴുതിയ രാഷ്ട്രിയം പോലും കണക്കിലെടുക്കാതെ പൊതുബോധത്തിന്റെ കണ്ണുകളിലൂടെ നഗ്നതയെ നോക്കികണ്ടപ്പോൾ. ഞാൻ 15 ദിവസം ജയിലിൽ ആയി.
2023 - ജൂൺ, മൂന്ന് വർഷങ്ങൾക്കിപ്പുറം പരമോന്നത നീതിപീഠത്തിന്റെ കണ്ണിലൂടെ നോക്കിയപ്പോൾ ഇന്ന് സ്ത്രീകൾ ശരീരത്തിന്റെ പേരിൽ അനുഭവിക്കുന്ന വിവേചനവും, പീഡനവും, അരുതായ്മകൾക്കും വിലകൽപ്പിക്കുന്നതും. അതേപോലെ ഇനി വരുന്ന ഒരു തലമുറയ്ക്ക് ശരീരത്തിന്റെ രാഷ്ട്രീയ വ്യക്തമാക്കി കൊടുക്കുന്ന ചരിത്രപരമായ ഒരു വിധി പുറപ്പെടുവിക്കാൻ കഴിഞ്ഞു.
15 ദിവസത്തെ ജയിൽവാസവും 3 - വർഷത്തെ നിയമ യുദ്ധവും, മാനസീക സമ്മർദ്ധവും മാറ്റിനിർത്തിയാൽ ഈ ചരിത്രപരമായ വിധി സമ്പാദിക്കാൻ കൂടെ നിന്ന എന്റെ വക്കീൽ രഞ്ജിത്ത് മാരാർ , ഒരുപാടില്ലെങ്കിലും വിശ്വസിച്ചു കൂടെ നിന്ന വിരലിൽ എണ്ണാവുന്ന ചുരുക്കം ചില സുഹൃത്തുക്കൾ.
എല്ലാത്തിനും ഉപരി സമാനതകളില്ലാത്ത അക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും അമ്മയെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തിയ എന്റെ "മക്കൾ"
നാളെ ഈ വിധി നിലനിൽക്കുന്നിടത്തോളം കപടസദാചാരത്തിന്റെ മൂടുപടം പുതച്ച സോ കോൾഡ് "സംരക്ഷകർ" നീയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്, നഗ്നതയെ ദുർവ്യാഖ്യാനം ചെയ്തു മറ്റൊരു സ്ത്രീയുടെയോ, മക്കളുടെയോ ജീവിതത്തിലെ വിലയേറിയ 3 വർഷങ്ങൾ നഷ്ട്ടമാക്കാതിരിക്കാൻ ഈ വിധിയെ അതിന്റെതായ പ്രാധാന്യത്തോടെ കാണണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
"Nudity is not Obscenity" എന്ന് കോടതി നമ്മുടെ സമൂഹത്തോട് വിളിച്ചു പറയുമ്പോൾ നമ്മുടെ വരും തലമുറയോടും ഇതേ സന്ദേശം കൊടുക്കാൻ നമ്മുക്ക് ആക്കട്ടെ.
"Nudity is not Obscenity"












Click it and Unblock the Notifications