കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ പ്രതികരണവുമായി രഹ്ന ഫാത്തിമ;ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നിന്ന് തുടങ്ങണം, ഒളിച്ചോടാൻ തയ്യാറല്ല

Google Oneindia Malayalam News

കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്‌നശരീരം വിട്ട് നല്‍കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോയും രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. തിരുവല്ല പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശ് ആണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ര്ഹന ഫാത്തിമ. യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന ആശയ പ്രചരണത്തിനാണ് താന്‍ ശ്രമിച്ചതെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതെന്നും രഹ്ന ഫാത്തിമ പറഞ്ഞു. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഹ്ന ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വിഷയമായി തോന്നിയില്ല

ഒരു വിഷയമായി തോന്നിയില്ല

സോഷ്യല്‍ മീഡിയ വഴിയാണ് തനിക്കെതിരെ കേസെടുത്തെന്ന കാര്യം അറിഞ്ഞത്. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു അറിവും ലഭിച്ചിട്ടില്ല. മകന്‍ നന്നായി ചിത്രം വരയ്ക്കുന്ന ആളാണ്. വീട്ടിലെ ചുവരില്‍ ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. ബോട്ടില്‍ ആര്‍ട്ട് ചെയ്യാറുണ്ട്. അവന്‍ തന്നെ ഒരിക്കല്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ് ശരീരം ക്യാന്‍വാസ് ആക്കിക്കൂടെയെന്ന്. കൂടാതെ തന്റെ സുഹൃത്ത് അങ്ങനെ ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് എനിക്കത് ഒരു വിഷയമായി തോന്നിയില്ല. മകനെ സംബന്ധിച്ചിടത്തോളം അവന്‍ അത് ഒരു ക്യാന്‍വാസായി മാത്രമാണ് എടുത്തിട്ടുള്ളത്. പക്ഷേ, അതിനെ വേറെ രീതിയില്‍ വ്യാഖ്യാനിച്ച് ഇത്ര വലിയ പ്രശ്‌നം ആക്കേണ്ട കാര്യമില്ലെന്ന് രഹ്ന ഫാത്തിമ പറഞ്ഞു.

Recommended Video

cmsvideo
ലൈംഗിക വിദ്യാഭ്യാസം മക്കള്‍ക്ക് വീട്ടില്‍ നിന്ന് കൊടുക്കണം | Oneindia Malayalam
നിയമവകുപ്പുകളെ കുറിച്ച്

നിയമവകുപ്പുകളെ കുറിച്ച്

ഈ വീഡിയോ കാണാനുള്ള മാനസിക വളര്‍ച്ച എത്തിയ ആളുകള്‍ കണ്ടാമതിയെന്ന രീതിയിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീട്ടില്‍ നിന്ന് തന്നെ കുട്ടികള്‍ ആണ്‍ പെണ്‍ വേര്‍തിരിവ് ഇല്ലാതെ വളര്‍ന്നുവരേണ്ടത്. പെണ്ണിന്റെ ശരീരം എന്താണെന്ന് മകന്‍ മനസിലാക്കേണ്ടത്. അവന്റെ അമ്മയില്‍ നിന്നു തന്നെയാണെന്നാണ് താന്‍ പറയാന്‍ ശ്രമിക്കുന്നത്. അത് പോസ്റ്റില്‍ വളരെ വ്യക്തമായി ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് രഹ്ന ഫാത്തിമ പറഞ്ഞു.

 വരുമാനത്തിന് വേണ്ടിയല്ല

വരുമാനത്തിന് വേണ്ടിയല്ല

ഒരിക്കലും മോണിറ്റൈസേഷന് വേണ്ടി ചെയ്തതല്ല അത്. യൂട്യൂബിനെ കുറിച്ച് അറിയാവുന്ന ആള്‍ക്കാര്‍ക്ക് അത് വ്യക്തമായി അറിയാം. ഇങ്ങനെ ഒരു ആര്‍ട്ട് ഉണ്ടെന്നും അവരുടെ കഴിവിനെ സപ്പോര്‍ട്ട് ചെയ്യേണ്ടതുമുണ്ട്. കൂടാതെ ഇതിനെ അത്ര മോശമായി കാണേണ്ടതില്ലെന്ന സന്ദേശം കൂടി നല്‍കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. കേസെടുത്ത സ്ഥിതിക്ക് ഇനി മുന്‍കൂര്‍ ജാമ്യം എടുക്കാനോ ഒളിച്ചോടാനോ ഒന്നും തയ്യാറല്ല. ഞാന്‍ തെറ്റ്് ചെയ്തിട്ടില്ല എന്ന ബോദ്ധ്യം എനിക്കുണ്ട്. അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ടെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹ്നയ്ക്ക് മേല്‍ പോക്സോ കേസ് ചുമത്തിയേക്കും എന്നാണ് സൂചന. നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാന്‍ ശ്രമിച്ച് വിവാദത്തിലായിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു. കറുപ്പുടുത്ത് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രഹ്നയ്ക്ക് എതിരെ കേസെടുത്ത് ജയിലില്‍ അടച്ചിരുന്നു.

വിമര്‍ശനം

വിമര്‍ശനം

അതേസമയം, രഹ്ന ഫാത്തിമയ്‌ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. വിഷയത്തില്‍ ഫൊറന്‍സിക് സര്‍ജനും ആക്ടിവിസ്റ്റുമായ ഡോ. ജെഎസ് വീണ തന്റെ അഭിപ്രായം ഇങ്ങനെ. വിഷയം ഇതാണ് വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്‌നതയുടെ മേല്‍ സ്പര്‍ശനവും കലയുമൊന്നും #പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പര്‍ശം, ബോഡി പെയിന്റിംഗ് എന്നൊക്കെ കരുതുന്നവര്‍ ഉണ്ടാകും. അങ്ങനെ കരുതുന്നവര്‍ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ പ്രാധാന്യമുള്ളവരാണ് peer groups and teachers. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാള്‍peer groupsനു പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?

വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല... ഡോക്ടറുടെ കുറിപ്പ്വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല... ഡോക്ടറുടെ കുറിപ്പ്

വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു, പൊറുതിമുട്ടി ജനങ്ങള്‍; ദില്ലിയില്‍ പെട്രോളിനെ മറികടന്ന് ഡീസല്‍വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു, പൊറുതിമുട്ടി ജനങ്ങള്‍; ദില്ലിയില്‍ പെട്രോളിനെ മറികടന്ന് ഡീസല്‍

English summary
Rehana Fathima Responded With A Befitting Answer For Those Who Are Against Her body Painting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X