കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിൽ അശ്ലീലം കാണുന്നില്ല; പക്ഷേ... രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ ചർച്ചയാകുന്നു!

Google Oneindia Malayalam News

തിരുവല്ല: കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം നല്‍കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോട് കൂടിയാണ് രഹ്ന വീഡിയോ പങ്കുവെച്ചത്.

രഹ്നയെ അനുകൂലിച്ചും എതിര്‍ത്തും നിരവദി വാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നശരീരം തുറന്ന് കാട്ടുന്നതിനെ വിമര്‍ശിച്ച് മനശാസ്ത്രജ്ഞര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

കപടസദാചാര ബോധങ്ങള്‍ക്കെതിരെ

കപടസദാചാര ബോധങ്ങള്‍ക്കെതിരെ

സമൂഹത്തില്‍ സ്ത്രീയുടെ ശരീരത്തെ കുറിച്ച് നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ക്കും കപടസദാചാര ബോധങ്ങള്‍ക്കും എതിരെയുളള നിലപാടാണ് കുട്ടികള്‍ക്ക് വരയ്ക്കാന്‍ സ്വന്തം നഗ്ന ശരീരം നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് രഹ്ന ഫാത്തിമ വ്യക്തമാക്കുന്നത്. വസ്ത്രങ്ങള്‍ക്കുളളില്‍ മാത്രമായി സ്ത്രീ സുരക്ഷിതയല്ലെന്നും രഹ്ന പറയുന്നു.

മാറ്റം വീട്ടിൽ നിന്ന് തുടങ്ങണം

മാറ്റം വീട്ടിൽ നിന്ന് തുടങ്ങണം

സ്ത്രീ ശരീരത്തേയും ലൈംഗികതയേയും കുറിച്ച് തുറന്ന് സംസാരിക്കുകയും തുറന്ന് കാട്ടുകയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും എങ്കില്‍ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കൂ രഹ്ന ഫാത്തിമ പറയുന്നു. സ്വന്തം അമ്മയുടെ നഗ്നശരീരം കണ്ട് വളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീ ശരീരത്തെ അപമാനി്ക്കാന്‍ സാധിക്കില്ലെന്നും രഹ്ന വ്യക്തമാക്കുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രഹ്നയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിരുവല്ല പോലീസ് കേസെടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ സെക്ഷന്‍ 67 (ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറുക), ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75( കുട്ടികള്‍ക്കെതിരായുളള ക്രൂരത) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ്

ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ്

രഹ്ന പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. മനോരോഗ വിദഗ്ധനായ ഡോക്ടർ സിജെ ജോൺ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' അമ്മയുടെ അർദ്ധ നഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്ര കല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നും , കപട ലൈംഗീക സങ്കൽപ്പങ്ങളുടെ പിടിയിൽ പെടാതിരിക്കുമെന്ന ആശയമാണ് ഒരു വനിത ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന ലേബലിൽ മുന്നോട്ടു വയ്ക്കുന്നത്.

Recommended Video

cmsvideo
രഹ്ന ഫാത്തിമയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് | Oneindia Malayalam
കപട വിപ്ലവത്തിന്റെ കാഹളം

കപട വിപ്ലവത്തിന്റെ കാഹളം

ആ ഗവേഷണത്തിലെ പരീക്ഷണ വസ്തുക്കളായി അവരുടെ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരപ്പിക്കുന്ന ഒരു യൂട്യൂബ് വിഡിയോയും ഇട്ടിട്ടുണ്ട്. ആ ധീരത കൊണ്ട് ഈ വാദഗതി ശരിയെന്ന് പറയാൻ പറ്റില്ലല്ലോ? ഈ കുട്ടികൾ വളർന്ന് വരുമ്പോഴല്ലേ ഈ പരീക്ഷണത്തിന് ഫലമുണ്ടായിയെന്ന് പറയാൻ പറ്റുകയുള്ളൂ. അതിനു മുമ്പുള്ള അവകാശ വാദങ്ങൾ ഒരു കപട വിപ്ലവത്തിന്റെ കാഹളം മാത്രമാകില്ലേ? ഈ പരീക്ഷണത്തിന്റെ പാർശ്വ ഫലവും വിപരീത ഫലവും കൂടി ഗവേഷക പരിഗണിക്കണ്ടേ?

പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ?

പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ?

ഗവേഷക പറയുന്നത് പോലെയുള്ള ഒരു കപട ധാർമികതയുടെയും ലൈംഗീകതയുടെയും സംസ്കാരവുമായി ഇടപഴകി ജീവിക്കാൻ പോകുന്ന ഈ കുട്ടികൾ ഈ അനുഭവത്തെ എങ്ങനെയാവും ഭാവിയിൽ ഉൾക്കൊള്ളുകയെന്ന് പ്രവചിക്കാൻ പറ്റുമോ? ഈ കുട്ടികളുടെ സ്‌കൂളിലെ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ?

ആശയത്തോട് പൂർണ്ണ യോജിപ്പ്

ആശയത്തോട് പൂർണ്ണ യോജിപ്പ്

ആ കാറ്റിൽ പെട്ട് അവർ ഒരു ലൈംഗീക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇല്ലേ? കുട്ടികളുടെ വ്യക്തിത്വവും ലൈംഗീകതയുമൊക്കെ രൂപപ്പെട്ട് വരുന്ന ക്യാൻവാസ് ഇതിലും വലുതല്ലേ? സ്ത്രീയോടുള്ള ആദരവ് വളർത്താനുള്ള പാഠങ്ങൾ വീട്ടിൽ തുടങ്ങണമെന്ന ആശയത്തോട് പൂർണ്ണ യോജിപ്പ്. പക്ഷെ അതിൽ ഇങ്ങനെയൊരു പാഠത്തിനുള്ള പ്രസക്തി എന്താണെന്ന് വ്യക്തമല്ല.

അശ്ലീലം കാണുന്നില്ല

അശ്ലീലം കാണുന്നില്ല

അമ്മയും കുട്ടികളും ഉൾപ്പെടുന്ന കലാപരമായ ഈ അന്യോന്യത്തിൽ അശ്ലീലം കാണുന്നില്ല. അത് ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നു. അത് ക്യാമറയിൽ പകർത്തി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോ? ചെയ്യുന്നത് എന്തെന്നും എന്തിന് വേണ്ടിയെന്നും കൃത്യമായി അറിയാത്ത പ്രായത്തിൽ മുതിർന്ന ഒരാളുടെ ആദർശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതിൽ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ?

ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ

ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ

കുട്ടികൾ വളർന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവർ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ. ഈ വിപ്ലവത്തെ ചാരു കസേരയിൽ ഇരുന്നു അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ ആവോ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ അത് കൂടി ആലോചിക്കുക. ആ കുട്ടികളെ ഓർത്തു വീഡിയോ ഇടുന്നില്ല ''.

ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ! ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ!

English summary
Rehana Fathima Fathima's ' Body Arts And Politics' video creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X