Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കൂട്ടര്‍ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ, നഗ്ന വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രഹ്നയുടെ ഭർത്താവ്!

കൊച്ചി: കുട്ടികള്‍ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് പോലീസ്. തിരുവല്ല പോലീസും എറണാകുളം സൗത്ത് പോലീസും ഇതിനകം രഹ്നയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

കൊച്ചിയിലെ വീട്ടിലേക്ക് പോലീസ് സംഘം എത്തിയെങ്കിലും രഹ്നനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രഹ്ന ഫാത്തിമ കോഴിക്കോടാണുളളതെന്നാണ് വിവരം. വിവാദത്തില്‍ രഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

രഹ്നയുടെ വീട്ടിൽ പരിശോധന

രഹ്നയുടെ വീട്ടിൽ പരിശോധന

ഇന്ന് ഉച്ചയോടെയാണ് രഹ്ന ഫാത്തിമയുടെ വീട്ടില്‍ പോലീസ് സംഘം എത്തിയത്. ആ സമയം രഹ്ന ഫാത്തിമ വീട്ടില്‍ ഇല്ലായിരുന്നു. കോഴിക്കോടുളള സുഹൃത്തിന്റെ വീട്ടിലാണ് രഹ്ന ഉളളത് എന്ന് ഭര്‍ത്താവ് മനോജ് ശ്രീധര്‍ വ്യക്തമാക്കി. രഹ്നയുടെ വീട്ടില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി.

കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

രഹ്ന ഫാത്തിമയുടെ ലാപ്പ് ടോപ്പ്, ചിത്രം വരയ്ക്കാനുളള ചായങ്ങള്‍, ബ്രഷ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് രഹ്നയുടെ ഭര്‍ത്താവായ മനോജ്. തീവ്രവാദികളെ പിടികൂടാനെന്ന പോലെയാണ് വീട്ടിലേക്ക് പോലീസ് എത്തിയത് എന്ന് മനോജ് ശ്രീധര്‍ ആരോപിച്ചു.

Recommended Video

cmsvideo
    ലൈംഗിക വിദ്യാഭ്യാസം മക്കള്‍ക്ക് വീട്ടില്‍ നിന്ന് കൊടുക്കണം | Oneindia Malayalam
    രണ്ട് ജീപ്പ് പോലീസ്

    രണ്ട് ജീപ്പ് പോലീസ്

    രണ്ട് ജീപ്പ് പോലീസുകാരാണ് തന്റെ വീട്ടിലേക്ക് എത്തിയതെന്ന് മനോജ് പറയുന്നു. കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തന്റെ ലാപ്‌ടോപും പോലീസ് എടുത്ത് കൊണ്ടുപോയി. താന്‍ ബിസ്സിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്‌ടോപിന് ഈ കേസുമായി ഒരു ബന്ധവും ഇല്ലാത്തത് ആണെന്നും മനോജ് പറയുന്നു.

    ലാപ്‌ടോപ് തിരികെ തന്നില്ല

    ലാപ്‌ടോപ് തിരികെ തന്നില്ല

    ലാപ്‌ടോപ് തിരികെ തരാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്ന് മനോജ് വ്യക്തമാക്കി. മാനുഷിക പരിഗണനയുടെ പേരിലെങ്കിലും ലാപ്‌ടോപ് തിരികെ തരാന്‍ പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. രഹ്നയെ പ്രതിചേര്‍ത്തിട്ടുളള ശബരിമല വിഷയത്തിലെ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും മനോജ് പറയുന്നു.

    മുന്‍കൂര്‍ ജാമ്യം എടുക്കുന്നില്ല

    മുന്‍കൂര്‍ ജാമ്യം എടുക്കുന്നില്ല

    ശബരിമല കേസില്‍ രഹനയ്ക്ക് എതിരെ കുറ്റം കണ്ടുപിടിക്കാനുളള അന്വേഷണത്തിലാണ് പോലീസുളളത്. അന്ന് പോലീസ് ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇത് വരേയും അത് തിരികെ ലഭിച്ചിട്ടില്ലെന്നും മനോജ് പറയുന്നു. രഹ്ന കുറ്റം ചെയ്തിട്ടില്ലാത്തത് കൊണ്ട് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മനോജ് ശ്രീധര്‍ വ്യക്തമാക്കി.

    കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം

    കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം

    കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലുളള രഹ്ന തിരിച്ചെത്തിക്കഴിഞ്ഞാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് പ്രകാരം അടുത്ത ദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും എന്നും മനോജ് പറഞ്ഞു. ഒരു കൂട്ടര്‍ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ ആണ്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം എന്നും മനോജ് ചൂണ്ടിക്കാട്ടി.

    ഭയമില്ലെന്ന് രഹ്ന

    ഭയമില്ലെന്ന് രഹ്ന

    വീഡിയോ വിവാദത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ രഹ്ന ഫാത്തിമയും പ്രതികരണം നടത്തിയിരുന്നു. തനിക്കെതിരെ കേസെടുത്തതിനെ കുറിച്ച് ഭയമില്ലെന്ന് രഹ്ന വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യമെടുക്കാനോ ഒളിവില്‍ പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്നത പ്രദര്‍ശിപ്പിച്ച് വരുമാനം ഉണ്ടാക്കല്‍ ആയിരുന്നില്ല തന്റെ ലക്ഷ്യം എന്നും രഹ്ന ഫാത്തിമ പ്രതികരിച്ചു.

    അതൊരു ക്യാന്‍വാസ് മാത്രം

    അതൊരു ക്യാന്‍വാസ് മാത്രം

    വീട്ടില്‍ നിന്ന് തന്നെ വേണം ലൈംഗിക വിദ്യാഭ്യാസം തുടങ്ങാന്‍. മകന്‍ അതൊരു ക്യാന്‍വാസ് മാത്രമായേ കണ്ടിട്ടുളളൂ. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും രഹ്ന പറഞ്ഞു. പെണ്ണിന്റെ ശരീരം എന്താണ് എന്ന് മകന്‍ മനസ്സിലാക്കേണ്ടത് അവന്റെ അമ്മയില്‍ നിന്ന് തന്നെയാണ് എന്നാണ് താന്‍ പറയാനായി ശ്രമിക്കുന്നത് എന്നും രഹ്ന ഫാത്തിമ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+