• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!

കൊച്ചി: നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയില്‍ പോലീസ് കേസ് നേരിടുകയാണ് രഹ്ന ഫാത്തിമ. രഹ്ന ഫാത്തിമയും കുടുംബവും താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിയണം എന്നാവശ്യപ്പെട്ട് സ്ഥാപനം നോട്ടീസ് നല്‍കിയിരിക്കുകയാണ്.

അതിനിടെ തന്റെ പ്രായമായ അമ്മയെ വരെ ദ്രോഹിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് രഹ്ന ഫാത്തിമയുടെ ഭര്‍ത്താവായ മനോജ് ശ്രീധര്‍. കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെയും ബിജെപിക്കെതിരെയുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മനോജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഘോര ഘോരം പ്രസംഗിച്ചവരുടെ ശ്രദ്ധയ്ക്ക്

ഘോര ഘോരം പ്രസംഗിച്ചവരുടെ ശ്രദ്ധയ്ക്ക്

മനോജ് ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഞാനും രഹനയും കുട്ടികളും താമസിക്കുന്ന ക്വോട്ടേഴ്സിൽ കഴിഞ്ഞ ദിവസം പോലീസ് വന്ന് റൈഡ് ചെയ്തത് ബിഎസ്എൻഎല്ലിന്റെ ഇമേജിനെ മോശമാക്കി എന്ന് പറഞ്ഞു ഞങ്ങളോട് 30ദിവസത്തിനുള്ളിൽ ഒഴിയാൻ നോട്ടീസ് കാവിക്ക് കോടി പിടിക്കുന്ന ബിഎസ്എൻഎൽ പൊതു മേഖല കമ്പനിയിൽ നിന്ന് കിട്ടി ബോധിച്ചിട്ടുണ്ട്. കുട്ടികളുടെ ട്രോമയെ പറ്റി ഘോര ഘോരം പ്രസംഗിച്ചവരുടെ ശ്രദ്ധ ഈ അവസരത്തിൽ ക്ഷണിക്കുകയാണ്.

നിർബന്ധിച്ച് രാജി വെപ്പിച്ചു

നിർബന്ധിച്ച് രാജി വെപ്പിച്ചു

എന്റെ അമ്മ 3 വർഷം കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ ഇൻചാർജ് ആയി ജോലി ചെയ്തിരുന്നു. രെഹനയുടെ ശബരിമല കയറ്റത്തിനോട് അനുബന്ധിച്ചു ഹോസ്പിറ്റൽ ചെയർമാൻ ആയ കോൺഗ്രസ് നേതാവ് 'അജയ് തറയിൽ' അമ്മയെ ഹോസ്പിറ്റലിൽ വിളിച്ചു ശാസിക്കുകയും പിന്നീട് കുറച്ച് നാൾക്ക് ശേഷം കിഡ്നിക്ക് അസുഖം വന്നപ്പോൾ നിർബന്ധിച്ചു ഒരു ആനുകൂല്യവും കൊടുക്കാതെ രാജി വെപ്പിക്കുകയും ചെയ്തു.

cmsvideo
  രഹ്ന കേസില്‍ യഥാര്‍ത്ഥത്തില്‍ പബ്ലിസിറ്റി കൊതിച്ചത് ആര് | Oneindia Malayalam
  ആഴ്ചയിൽ 2 ഡയാലിസിസ്

  ആഴ്ചയിൽ 2 ഡയാലിസിസ്

  അതിന് ശേഷം 6 മാസം ഇഎസ്ഐ അനൂകൂല്യത്തിൽ മറ്റൊരു ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്തു വരുക ആയിരുന്നു. ഇപ്പോൾ ഇഎസ്ഐ അനുകൂല്യം തീർന്നു. അനിയന് ഒപ്പം താമസിക്കുന്ന അമ്മക്ക് ആഴ്ചയിൽ 4000 രൂപ വെച്ച് 2 ഡയാലിസിസും 2 ആഴ്ചയിൽ ഒരിക്കൽ 10000 രൂപയുടെ ഇന്ജെക്ഷനും ആവശ്യമാണ്. സാമ്പത്തിക പ്രശ്നം കാരണം 3 മാസം മുൻപ് ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ ഫ്രീ ആയി ഡയാലിസിസ് കിട്ടും എന്നറിഞ്ഞു അവിടെ അപേക്ഷ കൊടുത്തിരുന്നു.

  അജയ് തറയിൽ സാറിന്റെ ഓഡർ

  അജയ് തറയിൽ സാറിന്റെ ഓഡർ

  2 പ്രാവശ്യം ഡോക്ടർ പരിശോധിച്ച ശേഷം ഈ ജൂലായ് ആദ്യ വാരത്തിൽ ഡയാലിസിസ് അവിടെ സ്റ്റാർട്ട്‌ ചെയ്യാം എന്നറിയിച്ചിരുന്നു. എന്നാൽ ഇന്ന് അമ്മ ഹോസ്പിറ്റലിൽ ബന്ധപെട്ടപ്പോൾ രെഹ്ന ഫാത്തിമയുടെ മദർ ഇൻ ലോ ആയതിനാൽ അവർക്ക് ചികിൽസിക്കാൻ സാധ്യമല്ല എന്ന് അറിയിച്ചു. അജയ് തറയിൽ സാറിന്റെയും വിനോദ് ഡോക്ടറുടെയും ഓഡർ ഉണ്ടെന്നാണ് അവിടുത്തെ ഇൻചാർജ് ആയ സ്ത്രീ അറിയിച്ചത്.

  സംഘികളുടെ നീക്കം

  സംഘികളുടെ നീക്കം

  അത് എന്ത് നീതി എന്ന് ചോദിച്ചതിന് ഞങ്ങളെ നിയമം പഠിപ്പിക്കാൻ വരേണ്ട എന്നും അറിയിച്ചു. സാമൂഹികമായി ഒറ്റപ്പെടുത്താൻ ഉള്ള സംഘികളുടെ നീക്കം ആണ് ഇവയെല്ലാം എന്ന് തിരിച്ചറിയുക. രെഹനക്ക് എതിരെ ഇപ്പോൾ ഗോമാംസം കുക്ക് ചെയ്തതിനും അമ്മയും കുഞ്ഞും ഉൾപ്പെട്ട ബോഡി ആർട്ടിൽ അശ്ലീലം ആരോപിച്ചും 4 ഓളം കേസ് കൊടുത്തത് ബിജെപി പ്രവർത്തകർ ആണ്. രാഷ്ട്രീയ വിരോധം തീർക്കാൻ കുട്ടികളെയും പ്രായമായ അമ്മയെയും കരുവാക്കുകയാണ് അവർ''.

  ബിഎസ്എന്‍എല്‍ നോട്ടീസ്

  ബിഎസ്എന്‍എല്‍ നോട്ടീസ്

  നഗ്ന വീഡിയോ കേസുമായി ബന്ധപ്പെട്ട് രഹ്ന താമസിക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് സ്ഥാപനത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി എന്ന് ആരോപിച്ചാണ് ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ രഹ്നയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

  മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

  മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

  ശബരിമല വിവാദങ്ങള്‍ക്ക് പിറകെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാവില്ലെന്നും 30 ദിവസത്തിനുളളില്‍ ഒഴിയണം എന്നും ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

  ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്

  ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്

  നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസും തിരുവല്ല പോലീസുമാണ് പോക്‌സോ നിയമ പ്രകാരമടക്കം രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 13,14,15 എന്നീ വകുപ്പുകളും ഐടി നിയമം പ്രകാരവുമാണ് കേസ്. ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോട് കൂടി രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് വിവാദമായത്.

  English summary
  Rehana Fathima's husband Manoj K Sreedhar raises allegations against Ajay Tharayil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more