കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ല; രഹ്ന ഫാത്തിമ

Google Oneindia Malayalam News

തിരുവനന്തപുരം: തന്‍റെ നെഞ്ചില്‍ മക്കള്‍ ചിത്രം വരച്ചതിന്‍റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് വര്‍ഗീയ കോമരങ്ങളാണെന്ന് രഹ്ന ഫാത്തിമ. തന്‍റെ ശരീരവും തന്‍റെ പേരുമാണ് കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഒരു വിഭാഗത്തിന്‍റെ പ്രശ്നം. ശരീരം തന്‍റെ രാഷ്ട്രീയം വ്യക്തമാക്കാനുള്ള ഉപകരണമാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. മക്കള്‍ വച്ചപ്പോള്‍ മാത്രമല്ല ജസ്ല മാടശ്ശേറി തന്‍റെ ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നുവെന്നും രഹ്ന ഫാത്തിമ പറയുന്നു. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഹ്ന.

Recommended Video

cmsvideo
Rehna fathima's body and politics | Oneindia Malayalam

 കോലാഹലങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല

കോലാഹലങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല

മകന്‍ ശരീരത്തില്‍ ചിത്രം വരക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്തരം കോലാഹലങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രഹ്ന ഫാത്തിമ വ്യക്തമാക്കുന്നത്. അതേസമയം ഒരു വിഭാഗം ആളുകളില്‍ നിന്നും സ്വാഭാവികമായ പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിന് കാണാനാകുക എന്നറിയില്ലെന്നും രഹ്ന അഭിപ്രായപ്പെടുന്നു.

രാഷ്ട്രീയം പറയാനുള്ള ഉപകരണം

രാഷ്ട്രീയം പറയാനുള്ള ഉപകരണം

ശരീരം തന്‍റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്ന് ഞാന്‍ നേരത്തെ മുതല്‍ പറയുന്നാതാണ്. അത് ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്ക് വേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്‍റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ആ വീഡിയോയിലൂടെ ആകാശം ഇടിഞ്ഞ് വീണെന്ന് കരുതുന്നവരെ നിയമപരമായി തന്നെ നേരിടാനാണ് നീക്കം. ആരേയം ഭയന്ന് നിലപാടുകളില്‍ നിന്ന് മാറില്ല.

തുറന്ന് പറയുകയും കാട്ടുകയും

തുറന്ന് പറയുകയും കാട്ടുകയും

സ്ത്രീശരീരം കണ്ടാലുടൻ അതിൽ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്‌ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ വെറും വസ്ത്രങ്ങള്‍ക്കുള്ളില്‍ മാത്രം സ്ത്രീ സുരക്ഷിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീ ശരീരം എന്താണെന്നും ലൈംഗികത എന്നതാണെന്നും തുറന്ന് പറയുകയും കാട്ടുകയും വേണം. അത് വീട്ടില്‍ നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കു.

രാഷ്ട്രീയ പ്രവര്‍ത്തനം

രാഷ്ട്രീയ പ്രവര്‍ത്തനം

മക്കളെ നിര്‍മ്മിക്കാനും ലൈംഗിതയ്ക്കും മാത്രം ഉള്ളതാണ് സ്ത്രീ ശരീരം എന്ന് കരുതന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍ ഒളിച്ചിരുന്ന മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ തുറന്നുകാട്ടുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് തന്‍റെ നിലപാട്. ഇതേ കുറിച്ചൊന്നും സ്ത്രീകള്‍ക്ക് പറയാന്‍ പാടില്ലെന്ന വിലക്കാണ് ഉള്ളത്.

ആരോപണം മാത്രം

ആരോപണം മാത്രം

ആരെങ്കിലും ഇതേകുറിച്ചൊക്കെ തുറന്നു പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ആ സമൂഹത്തില്‍ ഞാന‍് ചെയ്യുന്ന പ്രവര്‍ത്തി ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് തന്നെയാണ് തനിക്ക് പറയാനുള്ളത്. കുട്ടികളെ തന്‍റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു എന്നതൊക്കെ ഇപ്പോള്‍ ഉയരുന്ന ആരോപണമാണെന്നും രഹ്ന വ്യക്തമാക്കുന്നു.

അത്തരത്തില്‍ ഉപയോഗിച്ചിട്ടില്ല

അത്തരത്തില്‍ ഉപയോഗിച്ചിട്ടില്ല

കുട്ടികളെ ഒരിക്കലും അത്തരത്തില്‍ ഉപയോഗിച്ചിട്ടില്ല. എനിക്ക് കണ്ണിന് സുഖമില്ലാതെ വിശ്രമിക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ മകന്‍ പെയിന്‍റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അനുവദിക്കുക്കു മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. അത് കൊണ്ട് തന്നെ അവന്‍ താല്‍പര്യപ്പെട്ടപ്പോള്‍ താന്‍ നിരുത്സാഹപ്പെടുത്തിയില്ല.

പബ്ലിസിറ്റിക്ക് വേണ്ടിയല്ല

പബ്ലിസിറ്റിക്ക് വേണ്ടിയല്ല

നല്ല രീതിയില്‍ ചിത്രം വരയ്ക്കുന്ന ആളാണ് മകന്‍. വീട്ടിലെ ഭിത്തികളിലൊക്കെ അവന്‍ വരച്ചിട്ടുണ്ട്. ശരീരത്തില്‍ വരച്ചപ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്തി നാലുപേര്‍ അവന്‍റെ കഴിവ് കാണട്ടെ എന്ന് കരുതി. അങ്ങനെയാണ് ആ വീഡിയോ പോസ്റ്റ് ചെയ്തത്. പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്ന കാര്യമല്ല ഇതൊന്നും ജയിലിൽ കിടന്നിട്ടൊന്നും ആരും പബ്ലിസിറ്റിക്കു പോകില്ലല്ലോ? -രഹ്ന ചോദിക്കുന്നു.

കോടതി വിധി അനുസരിച്ചതിന്‍റെ പേരില്‍

കോടതി വിധി അനുസരിച്ചതിന്‍റെ പേരില്‍

അറസ്റ്റിനെ ഒരിക്കലും ഭയക്കുന്നില്ല. ഒരിക്കല്‍ സുപ്രീം കോടതി വിധി അനുസരിച്ചതിന്‍റെ പേരില്‍ ഇവിടുത്ത നിയമം ഇങ്ങനെയെന്ന് പറഞ്ഞ് 18 ദിവസമാണ് ജയിലിലിട്ടത്. ആ അനുഭവം ഉള്ളത് കൊണ്ട് തന്നെ പോലീസിനെയോ ജയിലിനെയോ ഭയക്കുന്നില്ല. നിലപാടുകളില്‍ ഉറച്ച് നിന്ന് നിയമനം അനുസരിച്ചുള്ള കാര്യം ചെയ്യുമ്പോള്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അതിന് തയ്യാറാണ്.

നഗ്‌നതയും ലൈംഗികതയും

നഗ്‌നതയും ലൈംഗികതയും

നഗ്‌നതയും ലൈംഗികതയും മുതൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നു പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോൾ. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ലെന്ന് ഉറപ്പാണ്. സത്രീ ശരീരത്തെ കുറിച്ചും ലൈംഗിതയെ കുറിച്ചുമുള്ള തെറ്റായ ബോദ്യം ഒരിക്കലും കുട്ടികളില്‍ വളരാന്‍ അനുവദിക്കരുത്. നഗ്‌നത എന്തിനു തുറന്നു കാട്ടണമെന്നുള്ള ചോദ്യത്തിന് ഉത്തരം, സ്ത്രീയുടെ നഗ്‌നത എന്തിനു മൂടിവയ്ക്കണം എന്ന മറുചോദ്യമാണെന്നും രഹ്ന പറയുന്നു.

 സുശാന്തിന്റെ സംസ്‌കാര ചടങ്ങിനെയും അവര്‍ വെറുതെ വിട്ടില്ല... അവര്‍ വിളിച്ചു, സുഹൃത്ത് പറയുന്നു!! സുശാന്തിന്റെ സംസ്‌കാര ചടങ്ങിനെയും അവര്‍ വെറുതെ വിട്ടില്ല... അവര്‍ വിളിച്ചു, സുഹൃത്ത് പറയുന്നു!!

English summary
rehana fathima say about body painting and it's politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X