കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്‍ പണി തുടങ്ങി മക്കളേയെന്ന് രഹ്ന ഫാത്തിമ, പരീക്ഷയില്‍ അഞ്ചാം റാങ്ക്! കുറിപ്പ് വൈറല്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയ്ക്ക് പോകാൻ തീരുമാനിച്ചു റാങ്ക് വാങ്ങിയ രഹ്ന ഫാത്തിമ!

ശബരിമലയില്‍ ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം മലകയറുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് രഹ്ന ഫാത്തിമ. കറുപ്പ് വസ്ത്രവും, മാലയുമൊക്കെ അണിഞ്ഞ് മലകയറാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഫോട്ടോയ്ക്ക് ചില്ലറ തെറിവിളിയൊന്നുമല്ല രഹ്ന കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ ഫോട്ടോ ഇട്ടതിന് പിന്നാലെ തനിക്ക് ഉണ്ടായ നല്ല മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് മറ്റൊരു പോസ്റ്റില്‍ വിവരിക്കുകയാണ് രഹ്ന ഫാത്തിമ.കൂടാതെ ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയും രഹ്ന തന്‍റെ പോസ്റ്റില്‍ നല്‍കുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

 പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിശ്വാസത്തെ അട്ടിമറിക്കുന്ന വിധിയെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു. വിശ്വാസം സംരക്ഷിക്കാന്‍ എന്തിനും തയ്യാറാണെന്നാണ് ഇക്കൂട്ടരുടെ വെല്ലുവിളി.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കഴിഞ്ഞ ദിവസം വിശ്വാസികളെ തെരുവിലിറക്കി ഹൈന്ദവ സംഘടനകളുടേ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും അരങ്ങേറിയിരുന്നു. എന്നാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന തിരുമാനവുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍.

 സ്ത്രീകള്‍

സ്ത്രീകള്‍

ഇതോടെ മലകയറാന്‍ തയ്യാറായി നിരവധി സ്ത്രീകളും രംഗത്തെത്തി കഴിഞ്ഞു.അതേസമയം സ്ത്രീകള്‍ മലകയറിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നാടും സര്‍ക്കാരും അനുഭവിക്കേണ്ടി വരുമെന്നാണ് സംഘപരിവാറും ഹൈന്ദവസംഘടനകളുമെല്ലാം ഉയര്‍ത്തുന്ന ഭീഷണി. ഇപ്പോള്‍ ലക്ഷദ്വീപില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും റെഡ് അലേര്‍ട്ടുമെല്ലാം അതിന്‍റെ ലക്ഷണങ്ങളാണത്രേ.

പ്രളയം

പ്രളയം

നേരത്തെ സംസ്ഥാനത്ത് നേരിട്ട പ്രളയവും ശബരിമലയുമായി ബന്ധപ്പെട്ടാണ് ഇക്കൂട്ടര്‍ ചേര്‍ത്ത് വായിച്ചത്. ശബരിമല കേസില്‍ വിധി വരാന്‍ ഇരിക്കേയാണ് പ്രളയം വന്നത്. അതുകൊണ്ട് തന്നെ അത് അയ്യപ്പ കോപമാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. എന്തായാലും സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന കോടതി വിധിക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന വാര്‍ത്തയും ഇക്കൂട്ടര്‍ ഇതിനോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്.

 ശബരിമല

ശബരിമല

ശക്തമായ മഴയില്‍ പമ്പയിലും പ്രദേശത്തും വെള്ളം കയറിയതും അയ്യപ്പ കോപം തന്നെയാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ മലകയറാന്‍ തിരുമാനിച്ച രഹ്ന ഫാത്തിമ തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ച് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

 അയ്യപ്പന്‍ പണി തുടങ്ങി

അയ്യപ്പന്‍ പണി തുടങ്ങി

അയ്യപ്പന്‍ പണി തുടങ്ങി മക്കളേ, തനിക്കുണ്ടായ നല്ല ദൃഷ്ടാന്തങ്ങള്‍ ഇതൊക്കെയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ ശബരിമല സ്ത്രീപ്രവേശനത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള വ്യക്തമായ മറുപടിയും നല്‍കുന്നുണ്ട്. പോസ്റ്റ് വായിക്കാം-

 വ്യക്തമായി

വ്യക്തമായി

#സ്വാമിശരണം
ദൈവം ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ അയ്യപ്പൻ ഉണ്ട്💝അയ്യപ്പനല്ല സ്ത്രീകളെ പേടി, ഇത്രനാളും ഓരോ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേര് പറഞ്ഞു സ്ത്രീകളെ അടക്കിവെച്ചിരുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിനും കുറച്ചു സ്വാർത്ഥ താത്പര്യക്കാർക്കും ആയിരുന്നു എന്നു ചരിത്രം പഠിച്ചതിൽ നിന്നും ഈ ദിവസങ്ങളിൽ എനിക്ക് fbയിൽ വന്ന കമന്റുകളിൽ വ്യക്തമായികാണുമല്ലോ.

 അയ്യപ്പന്‍ മുത്താണ്

അയ്യപ്പന്‍ മുത്താണ്

അയ്യപ്പൻ പണിതുടങ്ങി മക്കളെ... അയ്യപ്പൻ മുത്താണ്💝😘
ദൃഷ്ടാന്തങ്ങൾ:1) സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടു ശബരിമലയ്ക്ക് പോകാൻ താത്പര്യപ്പെടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യവും ആയി ഫെയ്‌സ്ബുക്കിൽ കറുപ്പുടുത്ത് മാലയിട്ട ഫോട്ടോ ഇട്ട എന്നെ മാളികപ്പുറം എന്നു വിളിക്കേണ്ടതിന് പകരം ലൈംഗികാവയവം കൊണ്ടു ചിന്തിക്കുന്നവർ അവരുടെ സംസ്കാരമനുസരിച്ചു ലൈംഗികവയവങ്ങളുടെ പേരും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ചേർത്തു ലൈംഗികച്ചുവയോടെയുള്ള സംബോധനകളും ചെയ്ത എല്ലാ കപട ഭക്തർക്കെതിരെയും പടച്ചോന്റെ സംരക്ഷകർക്കെതിരെയും സൈബർ സെൽ പരാതി സ്വീകരിച്ചു.

 റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

2) ശബരിമലയ്ക്ക് അയ്യനെ കാണാൻ താത്പര്യപ്പെട്ടു പോകുന്ന ഭക്തകളെ തടയുമെന്നും കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും പബ്ലിക്ക് ആയി പറയുകയും അസഭ്യം പറയുകയും കൂട്ടം ചേരുകയും ചെയ്ത എല്ലാ കപടഭക്തരെയും ഒരു പാഠം പഠിപ്പിക്കാൻ അയ്യപ്പസ്വാമി ന്യൂനമർദം ഉണ്ടാക്കുകയും കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (3ജില്ലകളിൽ റെഡ് അലർട്ട് സർക്കാർ പ്രഖ്യാപിച്ചു)

 പ്രമോഷന്‍ കിട്ടി

പ്രമോഷന്‍ കിട്ടി

3) ജോലിയിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പ്രമോഷൻ കിട്ടി. ഇന്നാണ് റിസൾട്ട് പ്രഖ്യാപനം ഉണ്ടായത്. എഴുതിയ എക്‌സാമിൽ കേരളത്തിൽ അഞ്ചാം റാങ്ക്! 💝

 നിമിത്തങ്ങള്‍

നിമിത്തങ്ങള്‍

ശബരിമല സ്‌ത്രീ പ്രവേശനത്തെ സപ്പോർട്ട് ചെയ്‌തുകൊണ്ട്‌ ഒന്നു ഫെയ്‌സ്ബുക്ക് പ്രൊഫൈൽ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങൾ അയ്യപ്പൻ കാണിച്ചുതന്നു.
ഇനി നിങ്ങൾ പറ ഞാൻ ശബരിമല കയറണോ വേണ്ടയോ?സ്വാമിയേ... ശരണമയ്യപ്പാ... 🙏

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
a fathimas facebook post about sabarimala visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X