നഗ്നശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസ്;മുന്‍കൂര്‍ജാമ്യം തേടി രഹ്ന സുപ്രീംകോടതിയില്‍
ദില്ലി: സ്വന്തം നഗ്ന ശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആക്ടിവിസ്റ്റും ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെയാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രാഥമിക വിലയിരുത്തലില്‍ തന്നെ പോക്സോ നിയമപ്രകാരമുള്ള തെറ്റാണ് രഹ്ന ഫാത്തിമ ചെയ്തതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹരജി നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അഡ്വ: രജ്ഞിത് മാരാര്‍ വഴി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Recommended Video
കുട്ടികളെ മോശമായി ഉപയോഗിച്ചു എന്ന ആക്ഷേപം ശരിയല്ലെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. കലാവിഷ്കാരം ആയിരുന്നു തന്റെ ലക്ഷ്യം. അതോടൊപ്പം ആശയപ്രചാരണവും ലക്ഷ്യമിട്ടിരുന്നു എന്നാണ് രഹ്നയുടെ വാദം. എന്നാല്‍ കോടതി ഹരജി തള്ളുകയായിരുന്നു.
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റല്ലെന്ന് അത് ചെയ്യുന്നവര്‍ക്ക് തോന്നാം. എന്നാല്‍ നേരെ തിരിച്ച് ചിന്തിക്കുന്നവരും കൂടി സമൂഹത്തിലുണ്ട് എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഇത്തരം കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതോടെ അതിന്റെ തലം മാറുമെന്നും നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കേസ് എടുത്തതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്പ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയിന്റ്, ബ്രഷ് തുടങ്ങി സാധനങ്ങള്‍ അന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിഡി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications