കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസ്;മുന്‍കൂര്‍ജാമ്യം തേടി രഹ്ന സുപ്രീംകോടതിയില്‍

Google Oneindia Malayalam News

ദില്ലി: സ്വന്തം നഗ്ന ശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആക്ടിവിസ്റ്റും ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെയാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രാഥമിക വിലയിരുത്തലില്‍ തന്നെ പോക്‌സോ നിയമപ്രകാരമുള്ള തെറ്റാണ് രഹ്ന ഫാത്തിമ ചെയ്തതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹരജി നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അഡ്വ: രജ്ഞിത് മാരാര്‍ വഴി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

rehana

Recommended Video

cmsvideo
രഹ്നയെ ന്യായീകരിച്ച് ഭര്‍ത്താവ് | Oneindia Malayalam

കുട്ടികളെ മോശമായി ഉപയോഗിച്ചു എന്ന ആക്ഷേപം ശരിയല്ലെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. കലാവിഷ്‌കാരം ആയിരുന്നു തന്റെ ലക്ഷ്യം. അതോടൊപ്പം ആശയപ്രചാരണവും ലക്ഷ്യമിട്ടിരുന്നു എന്നാണ് രഹ്നയുടെ വാദം. എന്നാല്‍ കോടതി ഹരജി തള്ളുകയായിരുന്നു.

ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റല്ലെന്ന് അത് ചെയ്യുന്നവര്‍ക്ക് തോന്നാം. എന്നാല്‍ നേരെ തിരിച്ച് ചിന്തിക്കുന്നവരും കൂടി സമൂഹത്തിലുണ്ട് എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഇത്തരം കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതോടെ അതിന്റെ തലം മാറുമെന്നും നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കേസ് എടുത്തതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്പ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയിന്റ്, ബ്രഷ് തുടങ്ങി സാധനങ്ങള്‍ അന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിഡി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിരുന്നു.

English summary
rehana seeks anticipatory bail in Supreme Court on Body Painting case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X