കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹ്ന ഫാത്തിമ അറസ്റ്റില്‍.....അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

Google Oneindia Malayalam News

Recommended Video

cmsvideo
ആക്ടിവിസ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ | #Sabarimala | Rehana Fathima | Oneindia Malayalam

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരടെ ഫേസ്ബുക്ക് പോസ്റ്റ് അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം 20നാണ് കേസെടുത്തത്. നേരത്തെ ഈ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെന്നും അതുകൊണ്ട് കേസിനെതിരെ മുന്നോട്ട് പോകുമെന്നും രഹ്ന ഫാത്തിമ നേരത്തെ പറഞ്ഞിരുന്നു.

1

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കേസിലാണ് രഹ്നയുടെ പേരില്‍ കേസെടുത്തിരുന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശിയായ ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ല പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയത് വഴിയാണ് രഹ്ന ഫാത്തിമ പ്രശസ്തയായത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രഹ്ന മല ചവിട്ടാനെത്തിയതെന്ന്് രശ്മി നായര്‍ ആരോപിച്ചിരുന്നു.

യതീഷ് ചന്ദ്ര മലയിറങ്ങുന്നു; തൃശൂരിലേക്ക് വരേണ്ടന്ന് ബിജെപി നേതാക്കൾ, പകരം ചുമതല മഞ്ജുനാഥിന്യതീഷ് ചന്ദ്ര മലയിറങ്ങുന്നു; തൃശൂരിലേക്ക് വരേണ്ടന്ന് ബിജെപി നേതാക്കൾ, പകരം ചുമതല മഞ്ജുനാഥിന്

രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ്... പുഷ്‌കര്‍ ക്ഷേത്രത്തില്‍ എഴുതിവച്ചു; പൂജാരി പറയുന്നുരാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ്... പുഷ്‌കര്‍ ക്ഷേത്രത്തില്‍ എഴുതിവച്ചു; പൂജാരി പറയുന്നു

English summary
rehna fathima arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X