കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ നടപടിയില്‍ പരിഹാസം; രഹ്നഫാത്തിമക്കെതിരെ വീണ്ടും ബിഎസ്എന്‍എല്ലിന്റെ നടപടി, ആഭ്യന്തര അന്വേഷണവും

Google Oneindia Malayalam News

Recommended Video

cmsvideo
രഹ്നയ്ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് BSNL | Oneindia Malayalam

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ ശ്രമിച്ച യുവതികളില്‍ സന്നിധാനത്തിന് ഏറ്റവും അടുത്ത് എത്തിയ രണ്ടുപേരില്‍ ഒരാളായിരുന്നു ആക്ടിവിസ്റ്റും നടിയുമായ രഹ്നാഫാത്തിമ. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതാ ജക്കാലയ്‌ക്കൊപ്പം നടപന്തല്‍ വരെ എത്താന്‍ രഹ്നയ്ക്ക് കഴിഞ്ഞിരുന്നു.

<strong>ദിലീപും തള്ളിപ്പറഞ്ഞു; മടുത്തു, മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും</strong>ദിലീപും തള്ളിപ്പറഞ്ഞു; മടുത്തു, മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും

രഹ്നനയുടെ സന്ദര്‍ശനം വലിയ വിവാദം ആയപ്പോള്‍ ബിഎസ്ന്‍എല്‍ ജീവനക്കാരിയായ രഹ്നയ്‌ക്കെതിരെ സ്ഥാപനം നടപടി എടുത്തിരുന്നു. ആ നടപടിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രഹ്നയ്‌ക്കെതിരെ വീണ്ടും നടപടി എടുത്തിരിക്കുകയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍.

വെള്ളിയാഴ്ച്ച രാവിലെ

വെള്ളിയാഴ്ച്ച രാവിലെ

വെള്ളിയാഴ്ച്ച രാവിലെയാണ് കനത്ത പോലീസ് സുരക്ഷയില്‍ ഇരുവരും നടപന്തല്‍ വരെ എത്തിയത്. എന്നാല്‍ വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കും മുന്നോട്ടു പോവാന്‍ സാധിച്ചിരുന്നില്ല. ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറല്ലെന്ന് മന്ത്രി കൂടി നിലപാട് എടുത്തതോടെ ഇരുവര്‍ക്കും തിരിച്ചു പോരേണ്ടി വരികയായിരുന്നു.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ രഹ്നയ്‌ക്കെതിരെ സോഷ്യല്‍ മീഡിയിയിലും മറ്റും വലിയ പ്രതിഷേധങ്ങായിരുന്നു നടന്നത്. മതവികാരം വ്രണപ്പെടുത്തി എന്നപരാതിയില്‍ രഹ്നയ്‌ക്കെതിരെ കേസ് എടുക്കകുയം ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് രഹ്നയ്‌ക്കെതിരെ ബിഎസ്എന്‍ല്‍ ആദ്യം നടപടിയെടുത്തത്.

പ്രതികരിച്ചത്

പ്രതികരിച്ചത്

ഈ നടപടിയോട് പരിഹാസപൂര്‍ണ്ണമായിട്ടായിരുന്നു രഹ്നാഫാത്തിമ പ്രതികരിച്ചത്. കൊച്ചിയിലെ ബോട്ട് ജെട്ടി ബ്രാഞ്ചില്‍ നിന്നും രവിപുരം ബ്രഞ്ചിലേക്കായിരുന്നു രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ആദ്യം സ്ഥലമാറ്റിയത്. ഇതിനോടുള്ള രഹ്നയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

ട്രാന്‍സ്ഫര്‍ റിക്വസ്റ്റ്

ട്രാന്‍സ്ഫര്‍ റിക്വസ്റ്റ്

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

നല്ലതുമാത്രം വരുത്തണേ

നല്ലതുമാത്രം വരുത്തണേ

ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ എന്നായിരുന്നു രഹ്നയുടെ പ്രതികരണം.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

ഫേസ്ബുക്കിലെ ഈ കുറിപ്പ് വന്നതിന് പിന്നാലെയാണ് രഹ്നയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ വീണ്ടും നടപടി എടുത്തിരിക്കുന്നത്. ഇത്തവണ രവിപുരം ബ്രാഞ്ചില്‍ നിന്ന് പലാരിവട്ടത്തേക്കാണ് രഹ്നയെ സ്ഥലം മാറ്റിയിരിക്കുന്നത്.

ആഭ്യന്തര അന്വേഷണവും

ആഭ്യന്തര അന്വേഷണവും

ഇതോടൊപ്പം തന്നെ രഹ്നയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. നേരത്തെ രഹ്നയ്‌ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്ലിന്റെ ഫേസ്ബുക്ക് പേജുകളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപക പ്രചരണം നടത്തിയിരുന്നു.

വിശദീകരണ കുറിപ്പും

വിശദീകരണ കുറിപ്പും

ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഒരു വിശദീകരണ കുറിപ്പും പുറത്തിറക്കി. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളും എന്നായിരുന്നു വിശദീകരണം.

കൂട്ടുനില്‍ക്കില്ല

കൂട്ടുനില്‍ക്കില്ല

കേന്ദ്ര പൊതുമേഖല സ്ഥാപനം ആയ ബിഎസ്എന്‍എല്‍ ഏതെങ്കിലും ഒരു മതവികാരത്തെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല എന്നായിരുന്നു ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയത്. രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ആരെങ്കിലും ഒരാള്‍ വ്യക്തി താത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിയമം അനുസരിച്ച് നടപടിയെടുക്കും എന്നും നേരത്തെ ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു.

രഹ്ന മലകയറുന്നു

രഹ്ന മലകയറുന്നു

ആക്ടിവിസ്റ്റായ രഹ്ന മലകയറുന്നു എ്ന്നതായിരുന്നു ഏറെ വിവാദം ആയത്. കൂടാതെ അവരുടെ മുസ്ലിംഐഡന്റിറ്റിയും വലിയ പ്രശ്‌നമായി. വിശ്വാസമില്ലാത്ത അന്യമതസ്ത്രീ മലകയറുന്നു എന്നായിരുന്നു വ്യാപകമായി നടന്ന പ്രചരണം.

താന്‍ മലകയറിയത്

താന്‍ മലകയറിയത്

എന്നാല്‍ പൂര്‍ണ്ണായ വിശ്വാസത്തോടെയാണ് താന്‍ മലകയറിയത് എന്നാണ് രഹ്ന ഇപ്പോള്‍ വ്യക്തമാക്കുന്നത്. ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതു മുതല്‍ ഒഴിവാക്കേണ്ടതെല്ലാം ഒഴിവാക്കിയാണ് ജീവിച്ചത്. മാംസം കഴിച്ചു, മദ്യപിച്ചു എന്നാണ് പ്രചരണം. ഇതൊക്കെ എവിടുന്നു കിട്ടുന്ന വിവരമാണ്.

വര്‍ഷങ്ങളായുള്ള ആഗ്രഹം

വര്‍ഷങ്ങളായുള്ള ആഗ്രഹം

ശരീര ശുദ്ധിയോടെ തന്നെയാണ് ഞാന്‍ മല കയറാനെത്തിയത്. ശബരീശരനെ കാണുക എന്നത് എന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. സുപ്രീംകോടതി വിധിയിലൂടെ അതിനു സാധിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ശബരിമലയിലേക്ക് പുറപ്പെട്ടത് എന്നും രഹ്ന വ്യക്തമാക്കി.

English summary
rehna fathima got transfer to palarivattam exchange
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X