കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പേര് മാറ്റാന്‍ ശ്രമിച്ചു! ഹിന്ദുവാകാന്‍ ആഗ്രഹിച്ചു! മലകയറിയ രഹ്ന ഫാത്തിമയുടെ നിലപാടുകള്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിവിധിയിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തിയ സോഷ്യല്‍ ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയുടെ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ഇന്ന് രാവിലെയോടെയാണ് രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഇരുമുടി കെട്ടുമായി മലചവിട്ടാന്‍ എത്തിയത്. സന്നിധാനത്ത് എത്തിയെങ്കിലും വലിയ രീതിയിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് രഹ്നയ്ക്ക് തിരിച്ചിറങ്ങേണ്ടി വന്നു.

യുവതികള്‍ പിന്‍മാറണം.. പൂജ ബഹിഷ്കരിച്ച് പ്രതിഷേധവുമായി പരികര്‍മ്മികള്‍യുവതികള്‍ പിന്‍മാറണം.. പൂജ ബഹിഷ്കരിച്ച് പ്രതിഷേധവുമായി പരികര്‍മ്മികള്‍

വിശ്വാസത്തന്‍റെ പുറത്തല്ല മറിച്ച് ആക്റ്റിവിസ്റ്റ് ആയിട്ടാണ് രഹ്ന മലയില്‍ എത്തിയതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ രഹ്ന ഫാത്തിമ നേരത്തേ തന്നെ ഹിന്ദുമതത്തില്‍ ജീവിക്കാന്‍ താത്പര്യപ്പെട്ടിരുന്ന ആളാണെന്ന് വ്യക്തമാക്കുന്ന അവരുടെ ഫേസ്ബുക്ക് കുറിപ്പുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് താന്‍ തന്‍റെ മുസ്ലീം പേര് വെറുത്തെന്ന് വ്യക്തമാക്കുകയാണ് രഹ്ന തന്‍റെ കുറിപ്പില്‍.

പേരില്‍ എന്തിരിക്കുന്നു

പേരില്‍ എന്തിരിക്കുന്നു

ഒരു പേരിൽ എന്തിരിക്കുന്നു ? ഇപ്പോൾ നടക്കുന്ന ചർച്ചകളില്നിന്ന് പേരിൽ റേസ് ,റിലീജിയൻ മസ്റ്റാണെന്ന് തോന്നുന്നു.എനിക്ക് രെഹ്ന എന്ന് പേരിടാൻ ആയിരുന്നു അബ്ബക്ക് (മട്ടാഞ്ചേരി അറക്കൽ വീട്ടിൽ സെയ്ത് ഖാൻ മകൻ സുലൈമാൻ ഖാൻ) താല്പര്യം എന്നാൽ ഉമ്മ (ആലപ്പുഴ സ്വദേശി യൂസഫ് പഠാൻ മകൾ ഷംഷർ ബീഗം എന്ന പ്യാരിജാൻ) വല്ലുമ്മയുടെ പേരായ ഫാത്തിമ എന്നാണ് സ്‌കൂളിൽ ചേർക്കുമ്പോൾ കൊടുത്തത്.

 വലിയ തുക

വലിയ തുക

അത് മാറ്റാൻ വേണ്ടി ഞാൻ ഒരുപാട് വാശിപിടിച്ചെങ്കിലും 50രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ അപേക്ഷ കൊടുക്കണം എന്ന കാരണത്താൽ നടന്നില്ല(രക്ഷിതാക്കളുടെ പേരിലെ ആഢ്യത്വം ജീവിതത്തിൽ ഉണ്ടായിരുന്നില്ല ,ടെലികോം കേബിൾ ഇടാൻ കുഴിയെടുക്കുക പോസ്റ്റിൽ കയറുക തുടങ്ങിയ കരാർ ജോലികൾ ചെയ്തിരുന്ന ആൾക്ക് അന്ന് 50രൂപ വലിയ തുക ആയിരുന്നു).

 വാശിപൂര്‍വ്വം പറഞ്ഞു

വാശിപൂര്‍വ്വം പറഞ്ഞു

സ്ക്ലൂളിലെ കൂട്ടുകാരുടെ സഫ്ന ,ജെറി, ധന്യ ,രഞ്ജിത തുടങ്ങിയ പേരുകൾ ഞാൻ ബഹുമാനത്തോടെ നോക്കി. സ്‌കൂളിൽ വേറെയും ഒരുപാട് ഫാത്തിമമാർ ഉണ്ടായിരുന്നു. എനിക്ക് ഇഷ്ടമല്ലായിരുന്ന എന്റെ പേര് ഞാൻ വെറുത്തു പേര് ചോദിക്കുന്നവരോട് രെഹന എന്നു വാശിപൂർവം പറഞ്ഞു.

 മതത്തോട് വെറുപ്പുണ്ടാക്കി

മതത്തോട് വെറുപ്പുണ്ടാക്കി

മദ്രസയിൽ ഉസ്താദിന്റെ ഇലക്ട്രിക് വയർ പിരിച്ചെടുത്തുണ്ടാക്കിയ തല്ലാൻ ഉപയോഗിച്ചിരുന്ന വടി ഖുർആൻ ആയത്തുകൾ കാണാതെ ഓതാൻ എന്നെ പഠിച്ചെങ്കിലും ആണ്കുട്ടികൾക്ക് ഇല്ലാത്ത അരുതുകൾക്കും തലയിൽ നിന്ന് തട്ടം അല്പം മാറിയാൽ കേട്ടിരുന്ന കണ്ണുപൊട്ടുന്ന ചീത്തയും നരകത്തിൽ ഏറ്റവും വലിയ ശിക്ഷ തലമറക്കാത്ത സ്ത്രീക്കാണെന്നുള്ള ഓര്മിപ്പിക്കലും എന്നിൽ അന്നേ മതത്തിനോട് വല്ലാത്ത വെറുപ്പ് ഉണ്ടാക്കി.

 എനിക്കിഷ്ടമല്ല

എനിക്കിഷ്ടമല്ല

5ഇൽ എത്തിയപ്പോഴേക്കും ഉസ്താദിന്റെ ശിക്ഷ എന്ന പേരിലുള്ള ചില 'കരലാളനങ്ങൾ' എന്നെ മദ്രസയിൽ പോകുന്നതിൽ നിന്നും മടുപ്പിച്ചു. എന്ത് കൊണ്ട് പോകുന്നില്ലെന്ന് എല്ലാവരും ചോദിക്കുകയും ശിക്ഷിക്കുകയും ചെയ്‌തെങ്കിലും കാരണം എനിക്കാരോടും പറയാനായില്ല എനിക്കിഷ്ടമല്ല എന്നുമാത്രം പറഞ്ഞു.

 അസൂയയോടെ നോക്കിനിന്നു

അസൂയയോടെ നോക്കിനിന്നു

ഹിന്ദു പെണ്കുട്ടികൾ പട്ട് പാവാടയും ബ്ലൗസുമിട്ട് അമ്പലത്തിൽ പോകുന്നതും തിരിച്ചു സന്തോഷത്തോടെ ചന്ദനവും തൊട്ട് ഇലയിൽ പ്രസദവുമായി വരുന്നതും ഞാൻ അസൂയയോടെ നോക്കിനിന്നു.

 ഹിന്ദുവാകാന്‍ ഞാന്‍ കൊതിച്ചു

ഹിന്ദുവാകാന്‍ ഞാന്‍ കൊതിച്ചു

അടിച്ചു മതം പടിപ്പിക്കാത്ത സ്വാതന്ദ്ര്യമുള്ള അവരെ പോലെ ഹിന്ദു ആകാൻ ഞാൻ കൊതിച്ചു.കൂട്ടുകാരിൽ അധികവും ക്രിസ്ത്യൻ ആയിരുന്നതിനാലും എന്റെ വീട് ലൂർദ് മാതാ പള്ളിയുടെ അടുത്തായിരുന്നതിനാലും നമ്മടെ പള്ളിയിൽ പെണ്കുട്ടികള്ക്ക് പ്രവേശമില്ലാത്തതിനാലും ഞാനും കൂട്ടുകാരോടൊപ്പം ഞായറാഴ്ചകളിൽ കുർബാനക്ക് പോയി അപ്പവും വിഞ്ഞും കഴിച്ചു.

 അമ്പലത്തില്‍ പോയി

അമ്പലത്തില്‍ പോയി

തട്ടം ഊരി ബാഗിൽ വെച്ചു ക്ലാസ്സിലെ കൂട്ടുകാരോത്ത് വീട്ടുകാർ അറിയാതെ അമ്പലത്തിലും പോയി ചന്ദനവും തൊട്ട് നിവേദ്യവും കഴിച്ചു. അബ്ബക്ക് രോഗം മൂർച്ഛിച്ചതിനാൽ സ്‌കൂളിൽ പോക്ക്കുറവായിരുന്നെങ്കിലും sslc കഷ്ടിച്ചു പാസായി.

 കുറച്ചൂടെ വലുതായി

കുറച്ചൂടെ വലുതായി

മാർക് കുറവായിരുന്നതിനാൽ സിറ്റിയിൽ ഉള്ള പ്രൈവറ്റ്‌ കോളേജിൽ ചേർത്തു. ലോകം കുറച്ചുകൂടെ വലുതായി. പുതിയ കാഴ്ചകളും ചിന്തകളും വന്നു എന്നാലും പേരിനോടുള്ള അനിഷ്ടം നിലനിന്നു.

 ഇസ്ലാമോ ഫോബിക്

ഇസ്ലാമോ ഫോബിക്

അതിനിടക്ക് അബ്ബയുടെ മരണവും ബന്ധുക്കളുടെ അവഗണനയും ആശ്വസിപ്പിക്കാൻ എന്നപേരിൽ വീട്ടില് വന്നിരുന്ന ഒരു ഉസ്താദ് അമ്മയെ രണ്ടാം ബീവി ആക്കികോളാമെന്നും എന്റടുത് വന്ന് രഹസ്യമായി നിന്നേം ഞാൻ നോക്കാമെന്ന് വഷളൻ ചിരിയോടെ പറഞ്ഞും എന്നെ ഇസ്ലാമോ ഫോബിക് ആക്കി. ഞാൻ കരുതി ഈ മതമാണ് പ്രശ്നമെന്ന് .എന്റെ അമ്പലവാസി ആയ ഒരു സുഹൃത്ത് വഴി കലൂരിലെ vhpക്ക് സ്വാധീനമുള്ള അമ്പലത്തിൽ പരിവർത്തനത്തിന് അപേക്ഷിച്ചു സൂര്യഗായത്രി എന്ന പേരും കണ്ടെത്തി. ഒരിക്കലും മുസ്ലീമിനെ കെട്ടില്ലെന്നും ഉറപ്പിച്ചു.

 കാര്യം പ്രവൃത്തിയില്‍

കാര്യം പ്രവൃത്തിയില്‍

പേരിൽ അല്ല പ്രവർത്തിയിൽ ആണ് കാര്യമെന്ന് കരുതുന്നതിനാൽ ഇന്ന് എന്നെ രെഹനയെന്നോ സൂര്യയെന്നോ ഫാത്തിമയെന്നോ വിളിച്ചാലും വിളിക്കുന്ന ആളുടെ മനോഭാവത്തിനെ ഞാൻ വിലമതിക്കൂ.'ഹാദിയ' നിന്നെ എനിക്ക് മനസിലാകും, എന്നാൽ പിന്നീട് കാലങ്ങൾ എടുത്തു ഞാൻ മനസിലാക്കിയ പോലെ ഈ മതങ്ങൾ തമ്മിൽ സ്ത്രീകൾക്ക് കക്കൂസ് കുഴിയും ചാണക കുഴിയും തമ്മിലുള്ള വെത്യാസമേ ഉള്ളെന്ന്‌ നീയും മനസിലാക്കും എന്നെനിക്ക് ഉറപ്പാണ്.
സ്നേഹപൂർവം... പാത്തൂസ് 💝

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണൂപം

നീലച്ചിത്രത്തിലെ നായികയല്ലേ? പെണ്‍കുട്ടിയെ കടന്ന് പിടിച്ച് അലന്‍സിയര്‍.. ഗുരുതര ആരോപണംനീലച്ചിത്രത്തിലെ നായികയല്ലേ? പെണ്‍കുട്ടിയെ കടന്ന് പിടിച്ച് അലന്‍സിയര്‍.. ഗുരുതര ആരോപണം

English summary
rehna fathimas facebook post is getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X