ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍: ഹൈക്കോടതി വിധി ഇന്നുണ്ടായേക്കും
കൊച്ചി: നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ തലശ്ശേരിയിലേയും ഗുരുവായൂരിലേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കൊടതിയില്‍ ഇന്നും വാദം തുടരും. പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എ. ബി എന്നിവയില്‍ സംഭവിച്ചത് തിരുത്താവുന്ന പിഴവുകള്‍ ആയിരുന്നുവെന്നാണ് ഹര്‍ജിക്കാരും ബിജെപി സ്ഥാനാര്‍ത്ഥികളുമായ എന്‍ ഹരിദാസ്, നിവേദിത സുബ്രഹ്മണ്യം എന്നിവരുടെ വാദം. എന്നാല്‍ വരണാധികാരികള്‍ തങ്ങളോട് വിവേചനപരമായി പെരുമാറിയെന്നും സാങ്കേതികമായ പിഴവ് തിരുത്താനുള്ള അവസരം നിഷേധിച്ചെന്നും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വാദിക്കുന്നു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം
കൊണ്ടോട്ടിയിലും, പിറവത്തും സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ തിങ്കഴാഴ്ചവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചതും കഴിഞ്ഞ ദിവസത്തിലെ വാദത്തില്‍ ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് റിപ്പോർട്ട് നൽകും. ദേവികുളത്ത് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയെങ്കിലും പത്രിക തള്ളിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണണനയ്ക്ക് വന്നേക്കും.

വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം അറിയിക്കാൻ നിർദേശിച്ചായിരുന്നു ജസ്റ്റിസ് എൻ. നഗരേഷ് ഹർജി മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. അതേസമയം, ഫോറം എ-യും ബി-യും പത്രികയുടെ ഭാഗം തന്നെയാണെന്നും അതിൽ പിഴവുണ്ടെങ്കിൽ പത്രിക തള്ളാമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നിലപാട്.
Recommended Video













Click it and Unblock the Notifications