കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറെ നീക്കണമെന്ന പ്രമേയം തള്ളി; വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Google Oneindia Malayalam News

തിരുവനന്തപുരം: ഡോളര്‍ കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ച പ്രമേയം തള്ളി. മൂന്നേകാല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം തള്ളിയത്. പ്രമേയം തള്ളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് നിക്കാതെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

kerala

സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണന്‍ മാറിനില്‍ക്കണമെന്ന് പറയുമെന്നാണ് ഞങ്ങള്‍ കരുതിയത്. അത് പറയാത്തതില്‍ പ്രതിഷേധിച്ച് സഭ വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം സഭയില്‍ എത്തുന്നത്. രണ്ട് മണിക്കൂറാണ് പ്രമേയത്തിനായുള്ള ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചെങ്കിലും ചര്‍ച്ച മൂന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്നു.

സ്വപ്‌നയ്ക്ക് ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് ചെന്നിത്തല, തുറന്നടിച്ച് വീണാ ജോര്‍ജ്സ്വപ്‌നയ്ക്ക് ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് ചെന്നിത്തല, തുറന്നടിച്ച് വീണാ ജോര്‍ജ്

ഗുരുതരപരായ ആരോപണങ്ങളാണ് പ്രമേയത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും പ്രമേയത്തില്‍ പറയുന്നു.

 പ്രമേയം പ്രതിപക്ഷത്തിന്‍റെ പാപ്പരത്വത്തിന് തെളിവ്; ചെന്നിത്തല കാണിക്കുന്നത് നന്ദികേട്; പിണറായി പ്രമേയം പ്രതിപക്ഷത്തിന്‍റെ പാപ്പരത്വത്തിന് തെളിവ്; ചെന്നിത്തല കാണിക്കുന്നത് നന്ദികേട്; പിണറായി

അതേസമയം, സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. പദവിയുടെ മഹത്വത്തിന് നിരക്കാത്ത പ്രവര്‍ത്തിയുണ്ടായ സ്പീക്കറെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്നും പ്രതിപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അംഗങ്ങൾക്ക് മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരം; ഒ രാജഗോപാൽ അംഗങ്ങൾക്ക് മാതൃകയാകേണ്ട സ്പീക്കർ കുറ്റാരോപിതനായി നിൽക്കുന്നത് ഖേദകരം; ഒ രാജഗോപാൽ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായ എന്‍ഐഎ സംശയിക്കുന്ന കുറ്റവാളികളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും കേസിലെ പ്രതിയുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിനും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സ്പീ

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം ഉമ്മര്‍സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം ഉമ്മര്‍

ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ

ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളം; സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ്ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളം; സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ്

Recommended Video

cmsvideo
കത്തിയമരുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..ദൈവമേ വാക്സിനുകൾ ?

English summary
Rejects motion to remove speaker P Sreeramakrishnan; Opposition walks out of assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X