• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഈശ്വറിനെ ഭിത്തിയില്‍ ഒട്ടിച്ച് ഫേസ്ബുക്ക് കുറിപ്പ്! മറുപടി വൈറല്‍

  • By Aami Madhu

ശബരിമലയില്‍ സ്ത്രീകള്‍ എത്തുന്നത് തടയാന്‍ സമരം ശക്തമാക്കണമെന്ന രാഹുല്‍ ഈശ്വറിന്‍റെ ആഹ്വാനത്തിന് കിടിലന്‍ മറുപടിയുമായി യുവാവ്. ഇനി അഞ്ച് ദിവസം ബാക്കിയുണ്ടെന്നും ശബരിമലയിലേക്ക് ഒരു മഹിഷിയേയും അതിക്രമിച്ച് കടക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി രാഹുല്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് ഇക്വീഡിയം റിസർച്ച് എന്ന അന്താരാഷ്ട്ര ഗവേഷക സ്ഥാപനത്തിൽ സീനിയർ ഇൻവസ്റ്റിഗേറ്റർ ആയി പ്രവർത്തിക്കുന്ന റജിമോൻ കുട്ടപ്പൻ ചുട്ട മറുപടി കൊടുത്ത്.

 ഇനി അഞ്ച് ദിവസം

ഇനി അഞ്ച് ദിവസം

ഇനി സമരം ശക്തമാക്കാന്‍ അഞ്ച് ദിവസം എന്ന് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തിരുന്നു. രാഹുലിന്‍റെ പോസ്റ്റ് ഇങ്ങനെ- ഇനി 5 ദിവസം | ശബരിമല സംരക്ഷണത്തിന് ആവേശോജ്വലമായ സ്വീകരണം -
(1 Point, 20 Seconds) ഇതാണ് ഇന്ത്യ - ഹിന്ദു ക്ഷേത്രം ആയ ശബരിമലയെ സംരക്ഷിക്കാൻ മുസ്ലിം സഹോദരങ്ങൾ മുദ്രാവാക്യം വിളിക്കുന്നു.

 പ്രതിരോധിക്കും

പ്രതിരോധിക്കും

** MLA ശ്രീ പിസി ജോർജ് നിരാഹാര സത്യാഗ്രഹം കിടക്കുന്നു.
** ആദിവാസി മലയരയ വിഭാഗം വനത്തിലേക്കുള്ള വഴികൾ പ്രതിരോധിക്കും. ** ഒരൊറ്റ 'മഹിഷിയും അതിക്രമിച്ചു അകത്തു കടക്കില്ല -- അയ്യപ്പ സ്വാമി നമുക്ക് വിജയം തരും.

 സമ്മതിക്കില്ല

സമ്മതിക്കില്ല

(1) ആവേശോജ്വലം ആയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട് എല്ലാ ശബരിമല സംരക്ഷണ യാത്രകളും പുരോഗമിക്കുന്നു.
ഇനി തമിഴ്‌നാട്, കർണാടകം, തെലുങ്ക് ഭക്ത ജനതയെയും സഹായത്തിനു വിളിക്കും. Oct 17 - 22 വരെ ആരെയും അതിക്രമിച്ചു കടക്കുന്നതിൽ നിന്ന് പ്രതിരോധിക്കും.

 ധര്‍മ്മയുദ്ധം

ധര്‍മ്മയുദ്ധം

നമ്മൾ ഈ ധർമ്മ യുദ്ധം ജയിച്ചു തിരിച്ചു വരൂ. വരാൻ പോകുന്ന ഒരുപാടു തലമുറകൾ ഈ ധർമ്മ സമരത്തെ കുറിച്ച് പറയും, വരും കാല നമ്മുടെ പാണ സഹോദരങ്ങൾ ഈ വിജയം പാടി പുകഴ്‌ത്തും
സ്വാമി അയ്യപ്പന് വേണ്ടി നമ്മൾ ഇതു പോരാടി ജയിക്കും. സ്വാമി ശരണം എന്നായിരുന്നു രാഹുലിന്‍റെ പോസ്റ്റ്.

 മറുപടി

മറുപടി

ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ചാണ് റജിമോന്‍ കുട്ടപ്പന്‍ മറുപടി കൊടുത്തത്. പോസ്റ്റ് വായിക്കാം-നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.

 അവകാശങ്ങള്‍

അവകാശങ്ങള്‍

ഞാൻ ലണ്ടൻ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകൾ ഐക്യ രാഷ്ട്ര സഭ എന്നിവർക്ക് വേണ്ടി തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു.

 നമ്പൂരി സഹോദര

നമ്പൂരി സഹോദര

ജാതി മതം നോക്കാതെ പ്രവർത്തിക്കുന്നു.
ഒപ്പം റോയിട്ടേഴ്‌സ് റിപ്പോർട്ടറും ആണ്. അതിനിടയിൽ എവിടെ സമയം.എന്റെ മക്കൾ പ്രൈമറി സ്‌കൂളിലാണ്.സോളാർ സിസ്റ്റം / ഹ്യൂമൻ ബോഡി പഠിക്കുന്നു.
തിരക്കാണ് നമ്പൂതിരി സഹോദര.

 എഴുതി കൊടുത്ത് പാടിക്ക്

എഴുതി കൊടുത്ത് പാടിക്ക്

നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ പാട്ടു എഴുതി കൊടുത്തു പാടിക്ക്.ഇനി ഇതൊന്നുമില്ലെങ്കിലും തൊഴിൽ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം.അല്ലാതെ നിന്റെ വീരകഥകൾ പാടി നടക്കാൻ ഉള്ള സമയം ഒന്നും ഇല്ല.

 തംമ്പ്രാ

തംമ്പ്രാ

ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങൾക്ക് രസിക്കാൻ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പൻ പോലും കൊട്ടയിട്ടില്ല തംബ്രാ, എന്നായിരുന്നു റെജിമോന്‍റെ മറുപടി

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൂടുതൽ sabarimala temple വാർത്തകൾView All

English summary
rejimon kuttappans reply to rahul eeswar getting viral

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more