കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിവറേജസ് എംഡി റദ്ദാക്കി; സിപിഎം നേതാവ് നടപ്പാക്കി, ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ ബന്ധുക്കള്‍ കയറി!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ എംഡി റദ്ദാക്കിയ ഡെപ്യൂട്ടേഷന്‍ നിയമനം സിപിഎം നേതാക്കള്‍ ഇടപെട്ട് നടപ്പിലാക്കി. ഉയര്‍ന്ന ബോണസും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ ബന്ധുക്കളെ ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യുട്ടേഷനില്‍ നിയമിക്കാനായിരുന്നു സിപിഎം നേതാക്കളുടെ നീക്കം. എന്നാല്‍ ആ ഉത്തരവ് റദ്ദാക്കികൊണ്ട് എംഡി എച്ച് വങ്കിടേഷ് ഡെപ്യൂട്ടേഷന്‍ ഉത്തരവ് റദ്ദാക്കിയിരുന്നു.

വില്‍പ്പനശാലകള്‍ അടച്ചതോടെ കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലാണെന്നും ആരേയും ഇങ്ങോട്ടേക്ക് അയക്കേണ്ടെന്നും ലിസ്റ്റിലുള്ളവരുടെ മാതൃസ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് എംഡി കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംഡിയുടെ ഉത്തരവ് മറികടന്ന് ലിസ്റ്റിലുള്ള ആറ് പേരും ചാര്‍ജെടുക്കുകയായിരുന്നു.

സിപിഎം

സിപിഎം

ബവ്‌കോയിലെ സിഐടിയു യൂണിയന്‍ നേതാവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ആനത്തലവട്ടം ആനന്ദന്‍ ഇടപെട്ടാണ് നിയമംനം നടത്തിയതെന്നാണ് സൂചന.

സിപിഎം നേതാവ്

സിപിഎം നേതാവ്

സിപിഎം നേതാവ് ഇടപെട്ട് എംഡി എച്ച് വെങ്കിടേഷിനെകൊണ്ട് നിര്‍ബന്ധിച്ച് ഉത്തരവിറക്കിച്ചു എന്നാണ് സൂചന.

 സി ദിവാകരന്‍

സി ദിവാകരന്‍

അതേസമയം ഇത് എല്‍ഡിഎഫ് നയമല്ലെന്നും ബന്ധു നിയമന വിവാദം സര്‍ക്കാരിനുണ്ടാക്കിയ നാണക്കേട് ചെറുതല്ലെന്ന് നേതാക്കള്‍ ഓര്‍ക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ ആവശ്യപ്പെട്ടു.

 ഡെപ്യൂട്ടേഷന്‍

ഡെപ്യൂട്ടേഷന്‍

നിയമനം നല്‍കിയവരുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ഇനി ബവ്‌കോ നല്‍കണം. 120 പേരെ കൂടി ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 മൂന്ന് സ്ത്രീകളും വില്ലേജ് ഓഫീസറും

മൂന്ന് സ്ത്രീകളും വില്ലേജ് ഓഫീസറും

ഒരു വില്ലേജ് ഓഫീസറിന് പുറമെ, സി ആപ്റ്റിലെ ജീവനക്കാരും നേതാക്കളുടെ ബന്ധുക്കളുമായ മൂന്നുസ്ത്രീകളും നിയമനം നേടിയവരിലുണ്ട്.

English summary
Relative appointment controversy in beverages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X