നാല് നിയമനങ്ങളില്‍ ജയരാജന് 30 ലക്ഷം കൈക്കൂലി വാങ്ങി: എല്ലാം പിണറായിയുടെ സമ്മതത്തോടെ
തിരുവനന്തപുരം: ഇപി ജയരാജന്റെ ബന്ധു നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇപി ജയരാജനെതിരെ കെ സുരേന്ദ്രന് വിജിലന്‍സിന് മൊഴി നല്കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ശ്യാംകുമാറിന് മുമ്പാകെയാണ് സുരേന്ദ്രന് മൊഴി നല്‍കിയത്.
വ്യവസായ വകുപ്പില്‍ ഇ പി ജയരാജന് നടത്തിയ നിയമനങ്ങള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സുരേന്ദ്രന് പറഞ്ഞു. വിജിലന്‍സ് അനുമതി നേടിയ ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇപി ജയരാജന് നിയമസഭയില്‍ പറഞ്ഞത് ഇതിന്റെ തെളിവാണ്. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഫയലുകളും പിടിച്ചെടുക്കണമെന്ന് സുരേന്ദ്രന് വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന് ടി ഉണ്ണികൃഷ്ണന് കിന്‍ഫ്ര അസിസ്റ്റന്റ് മാനേജരായി നേരത്തെ ജോലി തരപ്പെടുത്തിയത് വ്യാജ രേഖ ഹാജരാക്കിയാണ്. ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ എകസ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാണ്. ഇതിന്റെ തെളിവും സുരേന്ദ്രന് വിജിലന്‍സിന് കൈമാറി.
പൊതുമേഖലാ സ്ഥാപനമായ റുട്ട്റോണിക്സില്‍ നാല് നിയമനങ്ങള്‍ നടത്തിയതില്‍ ജയരാജന് 30 ലക്ഷം കൈക്കൂലി വാങ്ങി. 2 എന്ജിനീയര്മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയുമാണ് ഇവിടെ നിയമിച്ചത്.
കെഎസ് ഡിപി എംഡിയായി നിരവധി ആരോപണങ്ങള്‍ നേരിട്ട കെബി ജയകുമാറിനെ സിഡ്കോ എംഡിയാക്കിയതിലും അഴിമതിയുണ്ട്. ഖാദി ബോര്‍ഡ് എംഡിയായിരുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട രാമചന്ദ്രന് ഐഎഎസി നെ മാറ്റി വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്കായ രാജീവന് പിള്ളയെ നിയമിച്ചു.
വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്സ് അന്‍ഡ് സെറാമിക്സ് എംഡിയായി തുടരാന്‍ അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് സുരേന്ദ്രന് വിജിലന്‍സിന് നല്കിയ പരാതിയില്‍ പറയുന്നു.
ആശാപുര ക്ലേ കമ്പനിയുടെ എംഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എംഡിയാക്കി നിയമിച്ചതിലും അഴിമതിയുണ്ട്. ആശാപുര, ചക്കിട്ടപ്പാറ ഖനനകമ്പനി പ്രതിനിധികളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ഈ നിയമനങ്ങള്‍ നടന്നത്. ആരോപണങ്ങള്‍ക്കെല്ലാം ഉള്ള തെളിവുകളും സുരേന്ദ്രന് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications