കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് നിയമനങ്ങളില്‍ ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങി: എല്ലാം പിണറായിയുടെ സമ്മതത്തോടെ

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ഇപി ജയരാജന്റെ ബന്ധു നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇപി ജയരാജനെതിരെ കെ സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ശ്യാംകുമാറിന് മുമ്പാകെയാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്.

വ്യവസായ വകുപ്പില്‍ ഇ പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിജിലന്‍സ് അനുമതി നേടിയ ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇപി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് ഇതിന്റെ തെളിവാണ്. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഫയലുകളും പിടിച്ചെടുക്കണമെന്ന് സുരേന്ദ്രന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

jayarajan-surendran

കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി ഉണ്ണികൃഷ്ണന്‍ കിന്‍ഫ്ര അസിസ്റ്റന്റ് മാനേജരായി നേരത്തെ ജോലി തരപ്പെടുത്തിയത് വ്യാജ രേഖ ഹാജരാക്കിയാണ്. ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ എകസ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാണ്. ഇതിന്റെ തെളിവും സുരേന്ദ്രന്‍ വിജിലന്‍സിന് കൈമാറി.

പൊതുമേഖലാ സ്ഥാപനമായ റുട്ട്‌റോണിക്‌സില്‍ നാല് നിയമനങ്ങള്‍ നടത്തിയതില്‍ ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങി. 2 എന്‍ജിനീയര്‍മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയുമാണ് ഇവിടെ നിയമിച്ചത്.

കെഎസ് ഡിപി എംഡിയായി നിരവധി ആരോപണങ്ങള്‍ നേരിട്ട കെബി ജയകുമാറിനെ സിഡ്‌കോ എംഡിയാക്കിയതിലും അഴിമതിയുണ്ട്. ഖാദി ബോര്‍ഡ് എംഡിയായിരുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട രാമചന്ദ്രന്‍ ഐഎഎസി നെ മാറ്റി വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്കായ രാജീവന്‍ പിള്ളയെ നിയമിച്ചു.

വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക് കുമാറിനെ ക്ലേയ്‌സ് അന്‍ഡ് സെറാമിക്‌സ് എംഡിയായി തുടരാന്‍ അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് സുരേന്ദ്രന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ആശാപുര ക്ലേ കമ്പനിയുടെ എംഡിയായിരുന്ന സതീഷിനെ കുണ്ടറ ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് എംഡിയാക്കി നിയമിച്ചതിലും അഴിമതിയുണ്ട്. ആശാപുര, ചക്കിട്ടപ്പാറ ഖനനകമ്പനി പ്രതിനിധികളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ഈ നിയമനങ്ങള്‍ നടന്നത്. ആരോപണങ്ങള്‍ക്കെല്ലാം ഉള്ള തെളിവുകളും സുരേന്ദ്രന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Relative appointment controversy BJP State General secretary K Surendran gave statement on Vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X