Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധുക്കള്‍ക്ക് മാത്രമല്ല, ജയരാജനും സ്ഥാനം നഷ്ടപ്പെടും; നാണം കെടുന്നതിന് മുമ്പ് രാജി ?

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബജെപി നേതാക്കളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ വിജിലന്‍സിന് നല്‍കിയ പരാതിയും ജയരാജന്റെ തലയ്ക്ക് മേല്‍ വാളായി തൂങ്ങിയാടുന്നുണ്ട്. ദയരാജന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണം സിപിഎം ഉ്‌നനത നേതാക്കളും അണികളും വരെ ഉന്നയിക്കുകയാണ്.

മുന്നണിയില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും, അണികളില്‍ നിന്നുമടക്കം പ്രതിഷേധം രൂക്ഷമായതോടെ പിണറായി വിജയന്‍ ജയരാജനെ കൈവിടുമെന്നാണ് സൂചന. ജയരാജനെതിരെ കേസുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടാനിരിക്കുകയാണ്. വിശ്വസ്ഥനായ ജയരാജനെ പിണറായി തള്ളിപ്പറയില്ല. എങ്കിലും സ്വമേധയാ രാജി വച്ച് പേകേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ep-jayarajan

സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലടക്കം പരാതി വ്യാപകമായതോടെ വിഷയം ചര്‍ച്ച ചെയ്യാനായി 14ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിച്ചിട്ടുണ്ട്. വിഎസും കോടിയേരി ബാലകൃഷ്ണനും കടുത്ത നിലപാട് സ്വീകരിക്കാനാണ് സാധ്യത.

സര്‍ക്കാരിന്റെ പ്രതിശ്ചായ തകര്‍ക്കാന്‍ സമ്മതിക്കാതെ വിജിലന്‍സ് അന്വേഷണത്തിന് മുമ്പ് ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറണമെന്ന് കോടിയേരി ആവശ്യപ്പെടുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവാദമായതോടെ ജയരാജന്റെ അനന്തരവനായ പികെ സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ നിയമന ഉത്തരവ് റദ്ദാക്കിയാലും അഴിമതി സ്വജനപക്ഷപാതം എന്നീ വകുപ്പുകളില്‍ കേസെടുക്കാം. ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്.

ബന്ധുനിയമന വിവാദത്തില്‍ സിപിഎമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. സാഷ്യല്‍ മീഡിയകളില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ജയരാജന്റെ രാജിയിലല്ലാതെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് ഇടത് അനുകൂലര്‍പോലും പറയുന്നത്.

കോടിയേരിയുടെ നിലപാടും ശ്രദ്ദേയമാണ്. ആരോപണങ്ങളെ പ്രതിരോധിക്കാതെ ജയരാജനെ പൂര്‍ണമായി ന്യായീകരിച്ചില്ല. പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമായിട്ടും കോടിയേരി പ്രതിരോധിക്കാനെത്തിയിട്ടില്ല. പാര്‍ട്ടിയിലെ പോര് ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+