കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചയാളുടെ ബന്ധുവിനെ പാലളക്കാന്‍ അനുവദിച്ചില്ലെന്ന്

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര: ചെറുവണ്ണൂരില്‍ കണ്ടീ താഴെ നിപ വൈറസ് ബാധയേറ്റ് മരിച്ചയാളുടെ ബന്ധുവിനെ ചെറുവണ്ണൂര്‍ ക്ഷീരസംഘത്തില്‍ പാലളക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി. നിപ വൈറസ് ബാധയേറ്റ് മരിച്ച ജാനകിയുടെ ഭര്‍ത്തൃപിതാവിന്റെ അനുജന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന പാലിനാണ് അയിത്തം കല്‍പ്പിച്ചത്. എന്നാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ നിരീക്ഷണത്തിലുള്ളതുകൊണ്ട് പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാലളക്കേണ്ടെന്ന് പറഞ്ഞതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ചെറുവണ്ണൂരില്‍ നിപയെ കുറിച്ചുള്ള ഭീതി അകന്നിട്ടില്ല. മരിച്ച വീടിനു സമീപത്തു നിന്നും ഒഴിഞ്ഞു പോയവര്‍ തിരിച്ചു വന്നിട്ടില്ല. ചെറുവണ്ണൂര്‍ ടൗണിലും ഒച്ചയും അനക്കവും ഇല്ല. വളരെ കുറച്ചാളുകള്‍ മാത്രമാണ് ടൗണിലിറങ്ങുന്നുള്ളൂ. കച്ചവടവും വളരെ കുറവാണ്. ഓട്ടോറിക്ഷക്കാരും കുറവാണ്.

ഒരു കുടുംബത്തിലെ ഓരോരുത്തരെയും മരണം നിപ വൈറസിന്റെ രൂപത്തില്‍ വന്ന് കവര്‍ന്നെടുക്കുമ്പോള്‍ നിസ്സഹായാവസ്ഥയില്‍ നോക്കി നോക്കി നില്‍ക്കാന്‍ മാത്രമേ കയനോത്ത് അഷറഫിന് കഴിഞ്ഞുള്ളൂ. തന്റെ സഹോദരിയുടെ കുടുംബത്തിനെ കരുതി നല്‍കി പുതിതൊരു ഭീകര വൈറസ് ബാധക്ക് കേരളവും ലോകവും സാക്ഷ്യം വഹിച്ചപ്പോള്‍ അഷ്‌റഫിന് നഷ്ടമായികൊണ്ടിരുന്നത് പ്രിയപ്പെട്ടവരെ ഓരോരുത്തരെയായിരുന്നു.

nipa

ഇത് സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയേറ്റ് മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും ഉമ്മ മറിയത്തിന്റെ സഹോദരന്‍ ആവടുക്കയിലെ കയനോത്ത് അഷ്‌റഫിന് പങ്കുവെക്കാനുള്ള ആശുപത്രി അനുഭവങ്ങള്‍. ആറ് മാസം മുമ്പ് ദുബൈയില്‍ നിന്നും തിരിച്ച് നാട്ടിലെത്തിയ മരുമക്കളില്‍ സ്വാലിഹ് ഒരുമാസം മുന്‍പ് നിക്കാഹ് ചെയ്തത് ഇദ്ദേഹത്തിന്റെ അനുജന്‍ അബൂബക്കറിന്റെ മകളായ ആത്തിഫയെയാണ്. നിപയെ തിരിച്ചറിയുന്നതിന് മുന്‍പ് പനിബാധിച്ച് സാബിത്തിന്റെ മരണത്തോടെ ദുരന്തത്തിലേക്കായ കുടുംബത്തിന്റെ കാരണവരായി നിന്ന് മറ്റുള്ളവരെ സമാധാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനിടയിലാണ് സ്വാലിഹിനും പനിപിടിപെടുന്നത്. തുടര്‍ന്ന് ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു കൂട്ടിരിപ്പകാരന്റെ റോളായിരുന്നു അഷ്‌റഫിന്.

ഈ മാസം 14നാണ് സ്വാലിഹിനെ പേരാമ്പ്ര സഹകരണാശുപത്രിയില്‍ കൊണ്ടുവരുന്നതു മുതല്‍ അഷ്‌റഫ് കൂടെയുണ്ട്. അസുഖം കൂടിയപ്പോള്‍ ഇദ്ദേഹമുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആശങ്കപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോള്‍ സാബിത്ത് മരിച്ചതുകൊണ്ട് നിങ്ങള്‍ക്ക് തോന്നുന്ന ആശങ്കയാണെന്നായിരുന്ന ഡോക്ടറുടെ മറുപടി. എന്നാല്‍ കാര്യങ്ങള്‍ തങ്ങള്‍ പേടിച്ചപോലെയാണെന്ന് തോന്നിയ നിഷം, അന്ന് രാത്രി ബ്ലഡ് പ്രഷര്‍ അമിതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

എന്നാല്‍ സാബിത്തിനുണ്ടായ അനുഭവം ഉണ്ടാവരുതെന്ന് കരുതി നേരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്. അവിടുത്തെ വിദഗ്ദ പരിശോധനക്ക് ശേഷം രോഗം ഗുരുതരമാണെന്ന് അറിയിച്ചു. കൂടെ പേടിപ്പെടുത്തുന്ന മറ്റൊരയിപ്പും വന്നു; കുടുംബത്തില്‍ പനിയുള്ളവരെ ഉടന്‍ ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും. ഇതോടെ പരിഭ്രാന്തിയിലായ അഷറഫും മറ്റുള്ളവരും േചര്‍ന്ന് പനിലക്ഷണങ്ങള്‍ കണ്ട സ്വാലിഹിന്റെ പിതാവ് മൂസ, പ്രതിസുതവധു ആത്തിഫ, പിതൃസഹോദര ഭാര്യ മറിയം എന്നിവരേയും അവിടെ പ്രവേശിപ്പിച്ചു.

18 ന് സ്വാലിഹ് മരിച്ചതോടെ മയ്യത്തുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ക്ക് കൂട്ടിരിക്കാന്‍ അഷ്‌റഫ് പൊട്ടിപൊളിയുന്ന ഹൃദയത്തോടെ ആശുപത്രിയിലുണ്ടായിരുന്നു. മൂസ്സയുടെയും മറിയത്തിന്റെയും നിലയുടെ പോക്ക് ഗുരുതരമായപ്പോള്‍ ആത്തിഫയെ എറണാകുളം അമൃത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനും നിയോഗം അഷറഫിനായിരുന്നു. അമൃതയിലേക്കുള്ള യാത്രക്കിടയിലാണ് ബന്ധുവായ മറിയം മരിച്ചെന്ന വാര്‍ത്തയറിയുന്നത്.

ഇതിനിടയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കു കൂടി രോഗം പിടിപെട്ടതോടെ കേരളമാകെ വിറക്കാന്‍ തുടങ്ങി. ഈ സമയം പുറത്ത് നവമാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്ന തിരക്കിലായിരുന്നു. ചികിത്സയിലുള്ള ഓരോരുത്തരെ ഇവര്‍ കൊല്ലുന്ന തിരക്കിലായിരുന്നു. കൂടെ നില്‍ക്കുന്നവര്‍ക്ക് രോഗമുണ്ടോ എന്ന് മൂന്‍കൂട്ടി പരിശോധന നടത്താന്‍ കഴിയാത്തത് ഇനിയാര് എന്ന ചോദ്യം ചിലപ്പോഴൊക്കെ മനസ്സിന്റെ ഉള്ളില്‍ നിന്ന് വന്നുവോ എന്ന് സംശയം. പനിലക്ഷണങ്ങള്‍ കാണിച്ചാലേ പരിശോധന കൊണ്ട് കര്യമുള്ളൂ എന്ന് അമൃതയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലേയും ചാനല്‍ വാര്‍ത്തകളിലും ആത്തിഫയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. ഇതു കേട്ട് വിളിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറുപടി പറഞ്ഞ് തളരുകയായിരുന്നു അഷ്‌റഫും സഹോദരനും. അതിനിടയില്‍ അല്പമൊരു ആശ്വാസ വാര്‍ത്ത ഇവരെ തേടിയെത്തി; ആത്തിഫയുടെ പരിശോധനാ ഫലം പുറത്തുവന്നത്. എന്നിട്ടും തുടര്‍ ചികിത്സയും നിരീക്ഷണവുമായി നാലുനാള്‍ കൂടി അവിടെ കഴിയേണ്ടി വന്നു. ഇതിനിടയില്‍ നാട്ടില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകളൊന്നും ശുഭസൂചകമായിരുന്നില്ല.

23 ന് രാത്രി ആത്തിഫയെ കുറ്റ്യാടിയിലെ അബൂബക്കറിന്റെ വീട്ടിലെത്തിച്ച് അല്പമൊന്ന് വിശ്രമിക്കാനൊരുങ്ങുമ്പോഴാണ് സഹോദരീഭര്‍ത്താവായ മൂസ മസ്ല്യാര്‍ മരിച്ചെന്ന വിവരം അറിയുന്നത്, ഉടന്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പിന്നീട് ശവസംസ്‌കാരത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക് പരിഹാരം കണ്ട് ഖബറടക്കം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ അനുഭവിച്ച മാനസിക പിരിമുറുക്കവും വേദനയും ഇങ്ങനെ ഇതുപോലൊരു ദുരന്തം ആര്‍ക്കും കൊടുക്കരുതെന്നാണ് പടച്ചവനോടുള്ള പ്രാര്‍ത്ഥന. പന്തിരിക്കരയിലെ കടയില്‍ ജോലിചെയ്തു വരികയാണ് അഷ്‌റഫ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ ചെറിയൊരപകടത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യസ്ഥതി വീണ്ടെക്കുന്നതിനിടയിലാണ് ദുരന്തങ്ങ െഅഭിമുഖീകരിക്കേണ്ടി വന്നത്.

English summary
relative of man who died causing nipah restricted to do work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X