Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഠായി നല്‍കി വീണ്ടും പീഡനം!!പിഞ്ചു കുഞ്ഞിനെയും സഹോദരനെയും പീഡിപ്പിച്ചത് ബന്ധു!!

അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും ഒമ്പതു വയസുള്ള ആണ്‍കുട്ടിയെയും ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കള്ളിക്കാട് സ്വദേശി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. തിരുവനന്തപുരത്ത് സഹോദരങ്ങളെ പീഡിപ്പിച്ചു. മലയിന്‍കീഴാണ് സംഭവം. ബന്ധുവാണ് കുഞ്ഞുങ്ങളെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.കുട്ടികളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഇയാള്‍. കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്താണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും ഒമ്പതു വയസുള്ള ആണ്‍കുട്ടിയെയും ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കള്ളിക്കാട് സ്വദേശി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ ആണ്‍ കുട്ടി അര്‍ബുദ രോഗിയാണ്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി.

പരിശോധനയില്‍

പരിശോധനയില്‍

ഒമ്പതു വയസുള്ള ആണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ച് കുട്ടിയോട് ചോദിച്ചപ്പോഴായിരുന്നു വിവരങ്ങള്‍ പുറത്തറിയുന്നത്.

 പീഡിപ്പിച്ചത് ബന്ധു

പീഡിപ്പിച്ചത് ബന്ധു

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ുടന്‍ തന്നെ പ്രതിയായ വിനോദിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ ബന്ധുവാണ് പ്രതി.

 ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞു

ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞു

ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനു പുറമെ അഞ്ച് വയസുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കാര്യവും ഇയാള്‍ ചോദ്യം ചെയ്യലില്‍ തുറന്ന് പറഞ്ഞു.

 മിഠായി നല്‍കി

മിഠായി നല്‍കി

മാസങ്ങളായി കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നുവെന്നാണ് പ്രതിപറയുന്നത്. മിഠായി നല്‍കിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നാണ് പ്രതി നല്‍കിയ മൊഴി. സംബവത്തില്‍ നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+